ജ്ഞാനികളില്‍ ചിലര്‍ വീഴും. ജനത്തെ അവസാനദിവസത്തേക്കു ശുദ്ധീകരിക്കാനും നിര്‍മലരാക്കിവെണ്‍മയുറ്റവരാക്കാനും വേണ്ടിയായിരിക്കും അത്. അന്തിമദിനം വരാനിരിക്കുന്നതേയുള്ളു. ദാനിയേല്‍ 11 : 35
വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നവർക്ക് പ്രതിസന്ധികളും പരീക്ഷണങ്ങളും ആത്മീയ മുന്നേറ്റത്തിന് സഹായക ഘടകങ്ങളാകും. സഹദേന്മാർ ജീവിതത്തിൽ അഭിമുഖീകരിച്ച കഷ്ടനഷ്ടശോധനകൾ അവരെ തളർത്തുകയല്ല വിശ്വാസധീരാരാക്കുകയാണ് ചെയ്തത്.
പ്രിയ സുഹൃത്തെ, ഇപ്പോൾ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന സഹന പരീക്ഷണങ്ങളെ പോസിറ്റീവ് ആയി കാണുമെങ്കിൽ അവയൊക്കെ ദൈവാശ്രയബോധം വർദ്ധിപ്പിക്കുവാനും ദൈവത്തോട് ചേർന്ന് നിന്ന് ശക്തരാക്കുവാനും സഹയിക്കും.
'എന്റെ സഹോദരരേ, വിവിധ പരീക്ഷ കളില്‍ അകപ്പെടുമ്പോള്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍. എന്തെന്നാല്‍, വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള് നിങ്ങള്‍ക്ക് അതില്‍ സ്ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ. ഈ സ്ഥിരത പൂര്‍ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള്‍ പൂര്‍ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും.' യാക്കോബ് 1 : 2-4
ശുഭാശാംസകളോടെ,
ഏ. പി. ജോർജച്ചൻ.