സമാധാനം വേണോ?

'ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാൽ നീ സദാകാലം സുഖമായി വസിക്കും.'
സങ്കീർത്തനങ്ങൾ 37:27

യഥാർത്ഥ വിശ്വാസ ജീവിതത്തിൽ ക്രിയാത്മകവും നിഷേധാത്മകവും ആയ രണ്ട് വശങ്ങളുണ്ട്. ദുഷ്ടത പ്രവർത്തിക്കുന്നത് ഉപേക്ഷിക്കുക എന്നതു മാത്രമല്ല, നന്മ ചെയ്യുക എന്നതും  തുല്യപ്രാധാന്യമുള്ള സംഗതിയാണ്.

ആന്തരിക സംഘർഷവും പിരിമുറുക്കവും ഇല്ലാത്ത സമാധാന ജീവിതവും ദീർഘായുസ്സും ആഗ്രഹിക്കുന്നവർ ജീവിതശൈലിയിൽ മുൻഗണന കൊടുക്കേണ്ട രണ്ടു കാര്യങ്ങൾ :
ദോഷം വിട്ടൊഴിയുക, ഗുണം ചെയ്യുക !

കുടുംബ, ദാമ്പത്യ, സാമൂഹ്യ ജീവിതത്തിൽ  ഇപ്പോൾ നമ്മൾ അഭിമുഖീകരിക്കുന്ന പല പ്രതിസന്ധികളും ഒഴിവാക്കാൻ ഏറ്റവും എളുപ്പവഴി:
ദോഷം വിട്ടൊഴിയുക, നന്മ ചെയ്യുക

ശുഭാശംസകൾ!
ഏ.  പി. ജോർജച്ചൻ