പ്രാർത്ഥനയുടെ തണലിൽ

'മടുത്തുപോകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട്‌ ഒരു ഉപമ പറഞ്ഞു.'  ലൂക്കാ 18 : 1

പ്രാര്‍ത്ഥനകൾക്ക് പെട്ടെന്ന് മറുപടി ലഭിക്കാതിരിക്കുകയോ, നമ്മൾ ആഗ്രഹിക്കുന്ന ഉത്തരം കിട്ടാതിരിക്കുകയോ ചെയ്യുമ്പോൾ പ്രാര്‍ത്ഥന നിര്‍ത്തുവാനുള്ള പ്രേരണയും അവിശ്വസവും ഉണ്ടായേക്കാം.

പ്രാർത്ഥനകൊണ്ട് ഒരു പ്രയോജനവുമില്ല, ദൈവം നമുക്കു നേരെ വാതിലടച്ചിരിക്കുകയാണെന്ന് തോന്നിയാലും,   നമ്മുടെ സാഹചര്യങ്ങളോ, മാനസിക അവസ്ഥയോ, ആത്മീയ പോരാട്ടങ്ങളോ, പ്രാർത്ഥനക്ക് തടസ്സമുണ്ടാക്കിയാലും... പ്രാര്‍ത്ഥനയിൽ നിന്നും നാം പിന്തിരിയരുത്.

പ്രാർത്ഥനയുടെ അഭാവം  ദൈവശക്തിയുടെ റീചാർജ്ജിങ്ങ് തടസ്സപ്പെടാനും മനസ്സിൽ നിരാശയുടെ മരവിപ്പുണ്ടാകാനും  കാരണമാക്കും. ദൈവമേൽപ്പിച്ച നിയോഗ നിർവഹണത്തിൽ നമ്മൾ തളർന്നു പോകും.
അതിനാൽ നാം എന്തു ചെയ്താലും, ചെയ്യാതിരുന്നാലും, ചെയ്യാൻ കഴിഞ്ഞാലും, ചെയ്യാൻ കഴിയാതിരുന്നാലും,   ഏകസത്യദൈവത്തോട് പ്രാർത്ഥിക്കുന്നത് തുടർന്നുകൊണ്ടിരിക്കണം.
ദൈവബന്ധത്തിന്റെ ഹോട്ട് ലൈൻ ആണ് പ്രാർത്ഥന!

'നിങ്ങള്‍ അപേക്‌ഷകളോടും യാചനകളോടും കൂടെ എല്ലാസമയവും ആത്‌മാവില്‍ പ്രാര്‍ഥനാനിരതരായിരിക്കുവിന്‍.'
എഫേ.  6 : 18
ശുഭാശംസകൾ! 
ഏ. പി. ജോർജച്ചൻ