വിനയത്തിലാണ് കാര്യം

'ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു.'  മത്തായി 18 : 5

സൗമ്യതയും എളിമയും ജീവിത ശൈലിയാക്കുന്നവർക്ക് ഉയർച്ച നൽകുന്നവനാണ് ദൈവം. ഉന്നത സ്ഥാനങ്ങൾ നേടിയെടുക്കുവാനുള്ള അമിത വിനയാഭിനയം  ദൈവം മനസ്സിലാക്കും. ഉള്ളം ഉള്ളതുപോലെ അറിയുന്ന ദൈവത്തിന്റെ മുൻപിൽ അത് വിലപ്പോവില്ല. 

സ്വയം ഉയർത്തുന്നവരും മനുഷ്യർ ഉയർത്തുന്നവരും ദൈവദൃഷ്ടിയിൽ ശ്രേഷ്ഠരായിരിക്കണമെന്നില്ല. 
'ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു, അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു ' എന്ന മറിയാമിന്റെ വാക്കുകളിലാണ് ഉയർച്ചയുടെയും മഹത്വത്തിന്റെയും പരമരഹസ്യം അടങ്ങിയിരിക്കുന്നത്. 

'വിനയത്തിനും ദൈവഭക്‌തിക്കുമുള്ള പ്രതിഫലം സമ്പത്തും ജീവനും ബഹുമതിയുമാണ്‌.'  സദൃശ്യവാക്യങ്ങള്‍ 22 : 4
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ.