നിലവിട്ടുപോകരുത്

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

ബി സി 46, ജൂലൈ മാസത്തിൽ ജൂലിയസ് സീസർ തന്റെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയ സമയത്ത്, യുദ്ധത്തിൽ വിജയശ്രീലാളിതനായി റോമിലേക്ക് മടങ്ങിവന്നു. ജനങ്ങൾ ആഹ്ളാദത്തോടെ അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണം നൽകി പ്രികീർത്തിച്ചു പാടി. ആർത്തിരമ്പുന്ന ജനക്കൂട്ടത്തിനിടയിലൂടെ രഥത്തിൽ നീങ്ങുമ്പോൾ ഒരു അടിമയോട് അരികിൽ നിന്ന്‌ തന്റെ ചെവിയിൽ തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കാൻ ഒരു വാചകം പറഞ്ഞു കൊടുത്തു :
"ഓർമ്മിക്കുക, നീ വെറുമൊരു മനുഷ്യനാണ്, ഈ പ്രതാപവും മാഞ്ഞുപോകും."

കാര്യസാധ്യത്തിന് വേണ്ടി വ്യാജ പ്രശംസക്കാർ പുകഴ്ത്തുമ്പോഴും സ്വയം ശ്രേഷ്ഠരാണെന്ന് തലക്കനം തോന്നുമ്പോഴും ദാവീദിന്റെ സമീപനം സ്വീകരിക്കുന്നത്, നിഗളിച്ചു കെണികളിൽ വീണു പോകാതിരിക്കാൻ സഹായകമാണ്:

'കർത്താവായ യെഹോവെ, എനിക്കായി കെണികൾ മറച്ചു വെച്ചിട്ടുള്ള പ്രശംസക്കാരുടെ കയ്യിൽ നിന്നും എന്നെ കാത്തുകൊള്ളേണമേ ' സങ്കീർത്തനങ്ങൾ 141:9

ശുഭാശംസകളോടെ,
ഏ.  പി. ജോർജച്ചൻ.