പ്രാർത്ഥനയിൽ മടുത്തുപോകാതെ

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

'കര്‍ത്താവേ, ഞാന്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു, ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക്‌ ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക്‌ ഉത്തരമരുളണമേ!'
സങ്കീര്‍ത്തനങ്ങള്‍ 69 : 13

പരിഹാസം, നിന്ദ, പീഡനം, അപമാനം തുടങ്ങിയ കൈപ്പുനിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴും  മടുത്തുപോകാതെ  പ്രാർത്ഥനയിൽ അഭയപ്പെടുന്ന സ്വഭാവം ദാവീദിനുണ്ടായിയുന്നു.
ജീവിതത്തിലെ ദുരന്താനുഭവങ്ങളുടെ അടികളേറ്റു തളർന്നു വീഴുമ്പോൾ, ദൈവത്തിൽനിന്ന് മുഖം തിരിക്കാനും വിശ്വാസത്തിൽ നിന്ന് പിന്മാറാനുമൊക്കെയുള്ള പ്രേരണ നമുക്കുണ്ടായേക്കാം. എല്ലാ പ്രതീക്ഷകളും അസ്തമിച്ചാലും, വിശ്വാസത്തിൽ ഇടറിയാലും, പ്രാർത്ഥന ഒരിക്കലും ഉപേക്ഷിക്കരുത്.
പ്രിയപ്പെട്ടവർ അകന്നു പോകുമ്പോൾ  അഭയവും ആശ്രയവുമായ  ദൈവസാമിപ്യത്തിലേക്ക് പ്രാർത്ഥനയിലൂടെ അടുത്ത് ചെല്ലണം.
അല്പം വൈകിയാലും ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കും, പ്രതികൂലതയിൽ നിന്ന് വിടുവിക്കും. അതാണ് ദാവിദിന്റെ സാക്ഷ്യവും ജീവിതാനുഭവവും.
ശുഭാശംസകളോടെ,
ഏ.  പി. ജോർജച്ചൻ.