നാം ക്രിസ്തുവിൽ ഒന്നാണ്

'ജറുസലെമിന്റെ സമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കുവിന്‍; നിന്നെ
സ്‌നേഹിക്കുന്നവര്‍ക്ക്‌ ഐശ്വര്യമുണ്ടാകട്ടെ!'
സങ്കീര്‍ത്തനങ്ങള്‍ 122 : 6

 യിസ്രായേലിന്റെ ദേശീയ ഐക്യത്തിന് യെരൂശലേമിന്റെ സമാധാനം ഏറ്റവും ആവശ്യമാണ്. അവിടെ മത്സരവും വിഭജനവും നടക്കുന്നുവെങ്കിൽ അത് ദേശീയ ജനജീവിതത്തെയും ഐക്യത്തെയും സാരമായി ഹനിക്കും. പോരാട്ടങ്ങൾക്കിടയിലേക്ക്  കടന്നുവരാൻ ജനങ്ങൾ  താല്പര്യപ്പെടില്ല. അതുകൊണ്ട് ജനങ്ങളുടെ ഐക്യത്തിനും  യെരൂശലേമിന്റെ സമാധാനത്തിനും വേണ്ടി  സങ്കിർത്ഥനക്കാരൻ പ്രാർത്ഥിക്കുന്നു.

തമ്മിൽ പോരാടുകയും വിഭജിക്കപ്പെടുകയും ചെയ്യുന്ന സഭകൾ ജനങ്ങളെ ആകർഷിക്കുന്നില്ല. ദൈവജനങ്ങൾക്ക് വേണ്ടിയും ദൈവനാമത്തിന്റെ മഹത്വത്തിന് വേണ്ടിയും, നാം സത്യത്തിലും, പരിശുദ്ധാത്മാവിലും സഭയുടെ ഐക്യവും, സമാധാനവും കാത്തു സൂക്ഷിക്കണം. ഐക്യത്തിനുവേണ്ടി പ്രാർത്ഥിക്കണം, ഭിന്നതകൾ മറന്ന് പ്രവർത്തിക്കണം.

'സുസ്ഥിരതയും സമാശ്വാസവും നല്‍കുന്ന ദൈവം പരസ്‌പരൈക്യത്തില്‍ യേശുക്രിസ്‌തുവിനോടു ചേര്‍ന്നു ജീവിക്കാന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ!
അങ്ങനെ നിങ്ങളൊത്തൊരുമിച്ച്‌ ഏകസ്വരത്തില്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ ദൈവവും പിതാവുമായവനെ മഹത്വപ്പെടുത്താനിടയാകട്ടെ.'
റോമാ 15 : 5-6

'സമാധാനത്തിന്റെ ബന്‌ധത്തില്‍ ആത്‌മാവിന്റെ ഐക്യം നിലനിര്‍ത്താന്‍ ജാഗരൂകരായിരിക്കുവിന്‍.
ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്‌ഞാനസ്‌നാനവുമേയുള്ളു.'
എഫേ. 4 : 3-5

'ക്രിസ്‌തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! ഈ സമാധാനത്തിലേക്കാണ്‌ നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടത്‌. അതിനാല്‍, നിങ്ങള്‍ കൃതജ്‌ഞതാനിര്‍ഭരരായിരിക്കുവിന്‍.'
കൊലോ. 3 : 15

ശുഭാശംസകൾ!
ഏ.  പി. ജോർജച്ചൻ