ഒരുങ്ങുക

പാപിയെ, വരുവാനിരിക്കുന്ന ന്യായവിധിയെ ഓർത്ത് ജാഗ്രതയുള്ളവരാകുക.  അവസരം ഉള്ളപ്പോൾ സങ്കടത്തോടും കണ്ണുനീരോടും കൂടി അനുതാപത്തിനായി സമീപിക്കുക. അപ്പോൾ പ്രാർത്ഥന കൈക്കൊള്ളപ്പെടും. അവിടെ ഇമ്പപ്പെടേണ്ടതിനായി, മരണം വന്ന് നിന്റെ ആത്മാവിനെ കൂട്ടിക്കൊണ്ടു പോകുന്നതിനു മുമ്പ് ഇവിടെ വെച്ച് തന്നെ യാചിക്കുക.  അതിനുശേഷമായാൽ അപേക്ഷ നിഷ്ഫലമാകയും കണ്ണുനീരുകൾ പ്രയോജനമില്ലാതാക്കുകയും ചെയ്യും.

'വിധികാര്യം ചിന്തിച്ചയ്യോ - വിറകൊള്ളുക പാപീ!
ഖേദത്തോടു തപിക്കുക നീ - അവസരമുള്ളപ്പോൾ
           തൽസമയം നിൻ - പ്രാർത്ഥന കൈക്കൊള്ളും
            അങ്ങു സുഖിപ്പാ-നിങ്ങഭ്യർത്ഥിക്ക.
ഹാ നിന്നാത്മത്തെ മരണം-പിടി കൂടുന്നേരം
നിൻ യാചനയും കണ്ണീരും പാഴായ്പോം നൂനം
             ഹാലേലുയ്യാ ഉ ഹാലേലുയ്യ'
              (വ്യാഴം - സന്ധ്യ നമസ്കാരം)

'... ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.'

2 കൊരിന്ത്യർ 6:2
ശുഭാശംസകൾ!
ഏ. പി. ജോർജ്ച്ചൻ