നേരായ് നടക്കുന്ന ദരിദ്രർ...

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

'അനേകം ദുഷ്‌ടരുടെ സമൃദ്‌ധിയെക്കാള്‍ നീതിമാന്റെ അല്‍പമാണു മെച്ചം.'
സങ്കീര്‍ത്തനങ്ങള്‍ 37 : 16

വക്രതയിലൂടെ സമൃദ്ധിയുണ്ടാക്കുന്നതിനേക്കാൾ, സത്യസന്ധമായി കുറച്ചു മാത്രം നേടുന്നതാണ് ഉത്തമം. അധമന്മാരുടെ വിഭവസമൃദ്ധമായ ഭക്ഷണത്തേക്കാൾ, നീതിമാനായി, പട്ടിണിയിലായിരിക്കുന്നതാണ് ശ്രേഷ്ഠം.  ഇതൊക്ക നമ്മുടെ മുല്യബോധത്തിന്റെയും പേഴ്‌സണൽ ഫിലോസഫിയുടെയും  ദൈവഭക്തിയുടെയും അടിസ്ഥാന പ്രമാണങ്ങളാകുമ്പോഴാണ് നമ്മൾ സാക്ഷ്യമുള്ള ക്രിസ്ത്യാനികളും ഇരുട്ടിൽ വെളിച്ചം പരത്തുന്ന ദൈവമക്കളുമാകുന്നത്.

'വലിയ സമ്പത്തും അതോടൊത്തുള്ള അനര്‍ഥങ്ങളുമായി കഴിയുന്നതിനെക്കാള്‍ മെച്ചം ദൈവഭക്‌തിയോടെ അല്‍പംകൊണ്ടു കഴിയുന്നതാണ്‌.'
സദൃ 15 : 16

'നീതിപൂര്‍വം നേടിയ ചെറിയ ആദായമാണ്‌ അനീതിവഴി നേടിയ വലിയ ആദായത്തെക്കാള്‍ വിശിഷ്‌ടം.'
സദൃ. 16 : 8

'ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുന്നവന്‌ ദൈവഭക്തി വലിയൊരു നേട്ടമാണ്‌.'
1 തിമോ. 6 : 6

ശുഭാശംസകളോടെ,
ഏ.  പി. ജോർജച്ചൻ.