'ചഞ്ചലചിത്തരോട് അനുകമ്പ കാണിക്കുവിന്‍.
അഗ്‌നിയില്‍ അകപ്പെട്ടവരെ പിടിച്ചുകയറ്റുവിന്‍. മാംസദാഹത്താല്‍ കളങ്കിതരായവരുടെ വസ്‌ത്രത്തെപ്പോലും വെറുത്തുകൊണ്ട് ഭയത്തോടെ അവരോടു കരുണ കാണിക്കുവിന്‍.'
യുദാ 1 : 22-23
സംശയിക്കുന്നവരോട് കരുണയില്ലാതെ കഠിനമായി പെരുമാറാതെ അവരെ മനസ്സിലാക്കുവാൻ ശ്രമിക്കുകയും, വിശ്വസിക്കുവാൻ സഹായിക്കുകയുമാണ് വേണ്ടത്.
മറ്റു ചിലർ ഭയങ്കരമായ അപകടാവസ്ഥയിലാണ്; അവരെ പെട്ടെന്നു തന്നെ രക്ഷിക്കേണ്ടതുണ്ട്. അവർ ദൈവിക ന്യായവിധിയുടേതായ അഗ്നിയിലാണ്.
മറ്റുചിലരോടുള്ള ബന്ധത്തിൽ നാം ഭയപ്പെടണം. അല്ലാത്തപക്ഷം അവരുടെ പാപാവസ്ഥയിലേക്ക് നാമും വലിച്ചിഴക്കപ്പെടും.
നാം പാപിയോടു സ്നേഹം കാണിക്കണം, പക്ഷേ അവന്റെ പാപത്തെ വെറുക്കണം.
'സഹോദരരേ, ഒരുവന്‍ എന്തെങ്കിലും തെറ്റിലകപ്പെട്ടാല്‍ ആത്‌മീയരായ നിങ്ങള്‍ സൗമ്യതയോടെ അവനെ വീണ്ടെടുക്കുവിന്‍. നിങ്ങളും പ്രലോഭിതരാകാതിരിക്കാന്‍ ശ്രദ്‌ധിച്ചുകൊള്ളുവിന്‍.'
ഗലാത്തി 6 : 1
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ