ദൈവത്തിനു സ്തോത്രം!
വളരെ വെല്ലുവിളികൾ നിറഞ്ഞ സഹന നിയോഗമാണ് പേരെന്റിങ്. കുട്ടികൾ എന്താകും, എവിടെയെത്തും, അവർ നേരിടുന്ന പ്രതിസന്ധികൾ എന്തൊക്കെയായിരിക്കും എന്നൊക്കെയോർത്തു ആകാംഷപ്പെടുന്ന മാതാപിതാക്കൾക്കുള്ള സാന്ത്വന സന്ദേശമാണ് യെശയ്യ 40:11
'ഇടയനെപ്പോലെ അവിടുന്ന് തന്റെ ആട്ടിന്‍കൂട്ടത്തെ മേയിക്കുന്നു. അവിടുന്ന് ആട്ടിന്‍കുട്ടികളെ കരങ്ങളില്‍ ചേര്‍ത്തു മാറോടണച്ച് തള്ളയാടുകളെ സാവധാനം നയിക്കുന്നു.'
ആട്ടിന്‍കുട്ടികളെ കരങ്ങളില്‍ ചേര്‍ത്തു മാറോടണച്ച് നടക്കുന്ന ഇടയനെ പിന്തുടരുന്ന മാതാപിതാക്കൾ ഭാരപ്പെടേണ്ടതില്ല.
കുഞ്ഞുങ്ങൾ ദൈവത്തിന്റെ സുരക്ഷിത കരങ്ങളിലാണ്. നമ്മൾ ഇടയനോടൊപ്പം സമാധാനമായി നടന്നാൽ മതി. അവൻ നമ്മുടെ കുഞ്ഞുങ്ങളെയും തലമുറകളെയും അനുഗ്രഹകരമായി പരിപാലിക്കും. ദൈവം തന്റെ മക്കളുടെ കാര്യത്തിൽ വളരെ ശ്രദ്ധാലുവാണ്.
'ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു.
ഞാന്‍ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു.' യോഹന്നാന്‍ 10 : 11-14
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ.