'പൗലോസ് അക്വീലാ-പ്രിക്കില്ല ദമ്പതികളുടെ വീട്ടില്‍ച്ചെന്നു.
അവര്‍ ഒരേ തൊഴില്‍ക്കാരായിരുന്നതുകൊണ്ട് അവന്‍ അവരുടെകൂടെ താമസിക്കുകയും ഒന്നിച്ചു ജോലിചെയ്യുകയും ചെയ്‌തു. കൂടാരപ്പണിയായിരുന്നു അവരുടെ ജോലി.'
പ്രവര്‍ത്തി.18 : 2-4
പൗലൊസ് മഹാനായ അപ്പൊസ്തലനായിരുന്നുവെങ്കിലും, സ്വന്തം ആവശ്യത്തിനായി കൈകൊണ്ട് ഏതു വേലയും ചെയ്യുന്നതിൽ തനിക്ക് അഭിമാനക്ഷതമോ, വൈമനസ്യമോ ഉണ്ടായിരുന്നില്ല. ഈ കാര്യത്തിൽ പൗലൊസ് നമുക്കേവർക്കും ഉത്തമ മാതൃക തന്നെയാണ്.
'ഞാന്‍ ആരുടെയും വെള്ളിയോ സ്വര്‍ണമോ വസ്‌ത്രങ്ങളോ മോഹിച്ചിട്ടില്ല.
എന്റെയും എന്നോടുകൂടെയുണ്ടായിരുന്നവരുടെയും ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ എന്റെ ഈ കൈകള്‍ തന്നെയാണ് അദ്‌ധ്വാനിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ക്കറിയാം.
ഇങ്ങനെ അധ്വാനിച്ചുകൊണ്ട് ബലഹീനരെ സഹായിക്കണമെന്നു കാണിക്കാന്‍ എല്ലാക്കാര്യങ്ങളിലും നിങ്ങള്‍ക്കു ഞാന്‍ മാതൃക നല്‍കിയിട്ടുണ്ട്. സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ശ്രേയസ്‌കരം എന്നു പറഞ്ഞ കര്‍ത്താവായ യേശുവിന്റെ വാക്കുകള്‍ നിങ്ങളെ ഞാന്‍ അനുസ്‌മരിപ്പിക്കുന്നു.'
പ്രവര്‍ത്തി. 20 : 33-35
'സഹോദരരേ, ഞങ്ങളുടെ കഠിനാധ്വാനം നിങ്ങള്‍ക്ക് ഓര്‍മയുണ്ടല്ലോ. ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളിലാര്‍ക്കും ഭാരമായിത്തീരരുതെന്നു കരുതി രാപകല്‍ അധ്വാനിച്ചു.'
1 തെസ. 2 : 9
'എങ്ങനെയാണു ഞങ്ങളെ അനുകരിക്കേണ്ടതെന്നു നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ. നിങ്ങളുടെകൂടെ ആയിരുന്നപ്പോള്‍ ഞങ്ങള്‍ അലസരായിരുന്നില്ല.
ആരിലും നിന്നു ഞങ്ങള്‍ അപ്പം ദാനമായി വാങ്ങി ഭക്‌ഷിച്ചിട്ടില്ല; ആര്‍ക്കും ഭാരമാകാതിരിക്കാന്‍വേണ്ടി ഞങ്ങള്‍ രാപകല്‍ കഷ്‌ടപ്പെട്ടു കഠിനാധ്വാനം ചെയ്‌തു.
ഞങ്ങള്‍ക്കവകാശമില്ലാഞ്ഞിട്ടല്ല, അനുകരണാര്‍ഹമായ ഒരു മാതൃക നിങ്ങള്‍ക്കു നല്‍കാനാണ് ഇങ്ങനെ ചെയ്‌തത്.'
2 തെസ. 3 : 7-9
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ