ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
മനുഷ്യനിലെ ആത്മാവ് വേദനയോടെ വിലപിക്കുകയാണ്:
പാപം ചെയ്യുന്നതിന് മുമ്പ് ഞാൻ അണിഞ്ഞിരുന്ന സൗന്ദര്യം എനിക്ക് ആര് മടക്കിത്തരും? കാരുണ്യവാനായ ദൈവം എന്നെ കൈക്കൊള്ളുന്നില്ലെങ്കിൽ നഷ്ടപ്പെട്ടുപോയ എന്റെ സൗന്ദര്യം തിരിച്ചു തരുവാൻ ആർക്ക് കഴിയും?
സഭ നൽകുന്ന മറുപടി:
സൗന്ദര്യം നഷ്ടപ്പെടുത്തിയ രാജകീയ സ്വരൂപമായ ആത്മാവേ, നിന്റെ യജമാനന്റെ കൈകളിൽ നിന്റെ സൗന്ദര്യം നിനക്കായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. നീ അനുതപിച്ച് മടങ്ങി ചെല്ലുമ്പോൾ അത് നിനക്ക് തിരിച്ചു തരുവാൻ ദൈവം കാത്തിരിക്കുന്നു.
'മാലോടാത്മം ചൊല്ലുന്നേവം പാപം ചെയ്യും
മുമ്പുള്ളോരാ സൗന്ദര്യമെനിക്കാരിന്നേകി
അൻപുടയോനാമുടയോനെന്നെ തള്ളുന്നാകിൽ
എൻ സൗന്ദര്യം തിരികെ തരുവാനാരുണ്ടാകും?
രാജ്ഞി രൂപം പോയ്പ്പോയോമാത്മാവേ! വാ
നിൻ സൗന്ദര്യം രക്ഷിതമല്ലോ നിൻ നാഥങ്കൽ
നീയെത്തുമ്പോൾ വാഗ്ദത്തം പോൽ നൽകും വേഗം
വീണ്ടും നിന്നെ ഭരമേൽപ്പിപ്പാൻ കക്കുന്നീശൻ '
(മാർ യാക്കോബ് , ചൊവ്വ - രാത്രിനമസ്കാരം)
'ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും. എല്ലാ മാലിന്യങ്ങളില്‍നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും. സകലവിഗ്രഹങ്ങളില്‍ നിന്നും നിങ്ങളെ ഞാന്‍ നിര്‍മലരാക്കും.
ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും; ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും; നിങ്ങളുടെ ശരീരത്തില്‍നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്‍കും.
എന്റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ പകരും. നിങ്ങളെ എന്റെ കല്പനകള് കാക്കുന്നവരും നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധയുള്ളവരുമാക്കും.'
എസെക്കിയേല്‍ 36 : 25-27
ശുഭാശംസകൾ!
ഏ. പി. ജോർജ്ച്ചൻ