ദൈവത്തോട് ചേർന്ന് നില്ക്കു

' നോമ്പാൽ കോപം നീങ്ങുന്നോനം താതൻ സ്തുത്യൻ
പ്രാർത്ഥന മൂലം പിഴ പോക്കിടും പുത്രൻ വന്ദ്യൻ
നോമ്പാമീ വാൾ സഭക്കേകിയ റൂഹാ പൂജ്യൻ
മൂന്നാളെന്നാലൊന്നായ് മേവും ദൈവം സ്തുത്യൻ'
(മാർ യാക്കോബ്, ബുധൻ -രാത്രി നമസ്കാരം)

നോമ്പാൽ കോപത്തെ നീക്കി കളയുന്ന പിതാവിന് സ്തുതി. പ്രാർത്ഥനകളാൽ കടങ്ങളെ ക്ഷമിക്കുന്ന പുത്രന് സ്തോത്രം.
സാത്താനോട്‌ യുദ്ധം ചെയ്യുവാനുള്ള വാൾ ആകുന്ന നോമ്പ് സഭയ്ക്ക് നൽകിയ റൂഹാ ആദരണീയൻ. ഏക സ്വഭാവമുള്ള ത്രിത്വമായവന് സ്തുതി!
മോശയുടെ നോമ്പിനെയും അവന്റെ താഴ്മയെയും കൈക്കൊണ്ടവനായ മിശിഹാ! ഞങ്ങളുടെ അപേക്ഷകേട്ട് ഞങ്ങളുടെ ആത്മാക്കൾ മേൽ കരുണ ചെയ്യേണമേ.

'ആകയാല്‍ ദൈവത്തിനു വിധേയരാകുവിന്‍; പിശാചിനെ ചെറുത്തു നില്‍ക്കുവിന്‍, അപ്പോള്‍ അവന്‍ നിങ്ങളില്‍നിന്ന്‌ ഓടിയകന്നുകൊള്ളും.
ദൈവത്തോടു ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്ന്‌ നിങ്ങളോടും ചേര്‍ന്നുനില്‍ക്കും...'
യാക്കോബ്‌ 4 : 7-8

ശുഭദിനാശംസകൾ!
ഏ. പി. ജോർജ്ച്ചൻ