ജീവകാരുണ്യ പ്രവർത്തികൾ

2. ജീവകാരുണ്യ പ്രവർത്തികൾ.

'അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നുകണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചുകണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു? 
ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടുപ്പിക്കയോ ചെയ്തു? 
നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും. 
രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.'    മത്തായി 25:37-40

അനാഥർക്കും നിസ്സഹായർക്കും വസ്ത്രവും ഭക്ഷണവും സാന്ത്വനവും മെഡിക്കൽ  കെയറും സ്നേഹവും കൊടുക്കുമ്പോൾ ക്രിസ്തുവാണ് അതൊക്കെ സന്തോഷത്തോടെ നമ്മളിൽ നിന്ന്  കൈനീട്ടി സ്വീകരിക്കുന്നത്. ഇത് ദൈവം പ്രീതിപ്പെടുന്ന ശ്രേഷ്ഠമായ  വഴിപാടാണ്. ക്രിസ്തുവിന്റെ പ്രതീകങ്ങളായ എളിയവർക്ക് ഉള്ളവും ഉള്ളതും പങ്കുവയ്ക്കുന്നവർക്ക് വിസ്മയകരമായ പ്രതിഫലമാണ് ദൈവം നിത്യതയിൽ നൽകുന്നത് :

'ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.' മത്തായി 25:33 -34

'കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.'
ലൂക്കോസ് 6:38

കൊടുക്കുന്ന മനസ്സും കൈകളുമുള്ളവർ ദൈവത്തിന്റെ മക്കളാണ്!

ശുഭാശംസകളോടെ,
ഏ.  പി. ജോർജച്ചൻ.