കംപാഷണേറ്റ് ലിസണർ

'അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;  ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും.'

മത്തായി 11 : 28-29
       

മനസ്സ് പങ്കുവെക്കുമ്പോൾ വിധിക്കുകയും കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും രഹസ്യം പരസ്യമാക്കുകയും ചെയ്യുന്നവരാണ് അധികവും.
എന്നാൽ വിധിക്കാതെ, അനുഭാവപൂർവ്വം ക്ഷമയോടെ എല്ലാം കേൾക്കുന്ന ക്രിസ്തു,  മനോഭാരങ്ങൾ എടുത്തുമാറ്റും, ആശ്വാസവും സമാധാനവും നൽകും.
ദൈവവുമായി ഉള്ളം പങ്കിടുവാൻ സാഹിത്യ നിലവാരമുള്ള പ്രാർത്ഥനകളോ, പ്രത്യേക സ്ഥലങ്ങളോ, ഇടനിലക്കാരോ ആവശ്യമില്ല. പഴയനിയമത്തിലെ ഹന്നയെപ്പോലെ, നിരാശയും ആന്തരിക മുറിവുകളും നിസ്സഹായതയും ഹൃദയത്തിന്റെ ഭാഷയിൽ കർത്താവിനോട് പറഞ്ഞാൽ മതി.  

'ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.' ഏശയ്യാ 41 : 10

-ഏ.  പി. ജോർജച്ചൻ.