കഷ്ടങ്ങളിൽ അടുത്ത തുണയാണ് കർത്താവ്

'ദാവീദും അനുയായികളും നഗരത്തിലെത്തിയപ്പോള്‍ അത്‌ അഗ്‌നിക്കിരയായതായും തങ്ങളുടെ ഭാര്യമാരെയും പുത്രീപുത്രന്‍മാരെയും അടിമകളായി പിടിച്ചുകൊണ്ടുപോയതായുംകണ്ടു.
ദാവീദും അനുയായികളും ശക്‌തികെടുന്നതുവരെ കരഞ്ഞു.
ദാവീദ്‌ അത്യധികം ദുഃഖിതനായി. തങ്ങളുടെ പുത്രീപുത്രന്‍മാരെയോര്‍ത്തു കടുത്ത അമര്‍ഷമുണ്ടായതുകൊണ്ട്‌ അവനെ കല്ലെറിയണമെന്ന്‌ ജനം പറഞ്ഞു. എന്നാല്‍, ദാവീദ് തന്റെ ദൈവമായ കര്‍ത്താവില്‍ ശരണം വച്ചു.'
1 ശാമുവല്‍ 30 : 3-6

പ്രതിസന്ധിഘട്ടങ്ങളിൽ പലരുടെയും വൈകാരിക പ്രതികരണ സ്വഭാവം പല അപകടങ്ങൾക്കും കാരണമാകാറുണ്ട്. ജീവിത സംഘർഷങ്ങളിൽ ദാവീദിന്റെ സമീപനമാണ് ഉത്തമം :
 'എന്നാല്‍, ദാവീദ് തന്റെ ദൈവമായ കര്‍ത്താവില്‍ ശരണം വച്ചു.'

'കര്‍ത്താവ്‌ എന്റെ പ്രകാശവും രക്‌ഷയുമാണ്‌,
ഞാന്‍ ആരെ ഭയപ്പെടണം?
കര്‍ത്താവ്‌ എന്റെ ജീവിതത്തിനു കോട്ടയാണ്‌,
ഞാന്‍ ആരെ പേടിക്കണം?'
സങ്കീര്‍ത്തനങ്ങള്‍ 27 : 1

'നീതിമാന്‍മാരുടെ രക്‌ഷ കര്‍ത്താവില്‍ നിന്നാണ്‌;
കഷ്‌ടകാലത്ത്‌ അവരുടെ അഭയകേന്‌ദ്രം അവിടുന്നാണ്‌,
കര്‍ത്താവ്‌ അവരെ സഹായിക്കുകയും വിമോചിപ്പിക്കുകയും ചെയ്യുന്നു; അവിടുന്ന്‌ അവരെ ദുഷ്‌ടരില്‍നിന്നു മോചിപ്പിക്കുകയും രക്‌ഷിക്കുകയും ചെയ്യും;
കര്‍ത്താവിലാണ്‌ അവര്‍ അഭയം തേടിയത്‌.'
സങ്കീര്‍ത്തനങ്ങള്‍ 37 : 39-40

'ദൈവമാണു നമ്മുടെ അഭയവും ശക്‌തിയും;
കഷ്‌ടതകളില്‍ അവിടുന്നു സുനിശ്‌ചിതമായ തുണയാണ്‌!'
സങ്കീര്‍ത്തനങ്ങള്‍ 46 : 1

ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ