ഡെയിലി ബ്രെഡ്

 

അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ. മത്തായി 6 : 11

നമ്മൾ ഓരോ നേരവും ഭക്ഷണ മേശയ്ക്കു മുമ്പിൽ ഇരിക്കുമ്പോൾ ഭക്ഷണം കഴിക്കാനില്ലാത്ത 70 കോടി  സഹോദരങ്ങൾ ഭൂമിയിലുണ്ട്. രണ്ട് മില്യൻ കുഞ്ഞുങ്ങൾ ദാരിദ്ര്യത്തിന്റെയും പോഷകക്കുറവിന്റെയും പ്രതിസന്ധികളിൽ ആണ്. കുടുംബം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ വീടില്ലാത്തവർ 15 കോടിയോളമുണ്ട്. മനുഷ്യന്റെ സ്വാർത്ഥതമൂലം ഡെയിലി ബ്രഡ്ഡും പ്രാഥമിക ആവശ്യങ്ങളും നിഷേധിക്കപ്പെട്ട സഹസ്ര കോടി ദൈവത്തിന്റെ മക്കളുള്ള ഈ ലോകത്ത്  എനിക്കു ദാനമായി നൽകിയിരിക്കുന്ന സ്പെഷ്യൽ പ്രിവിലേജിന് എനിക്കെന്ത് യോഗ്യത?

ആരോടും പരിഭവവും പരാതിയുമില്ലാതെ, ദൈവം സൗജന്യമായി തന്ന അനുഗ്രഹങ്ങൾക്കും കൃപക്കും നന്ദി പറയുന്ന തൃപ്തിയുള്ള മനസ്സും മനോഭാവവും എനിക്ക് തരേണമേ.

-ഏ.  പി. ജോർജച്ചൻ.