രാപകലുള്ള ആരാധന

'അതുകൊണ്ടു അവർ ദൈവത്തിന്റെ സിംഹാസനത്തിൻമുമ്പിൽ ഇരുന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവർക്കു കൂടാരം ആയിരിക്കും.'
വെളിപ്പാടു 7:15

എങ്ങിനെയാണ് രാപ്പകൽ ആരാധിക്കുവാൻ കഴിയുക?
ഇപ്പോൾ നമുക്ക് അതിന് സാധിക്കില്ല. ആത്മാവ് ഒരുക്കമുള്ളതാണെങ്കിലും ശരീരം ബലഹീനമാണ്. മിഡിയയിലും ആസക്തിയിലും വ്യാമോഹങ്ങളിലും ആടിയുലയുന്ന മനസ്സ്  ഏകാഗ്രമായ പ്രാർത്ഥനയ്ക്ക് തടസ്സമാണ്. ഉയർത്തെഴുന്നേൽക്കുമ്പോൾ ദൈവം തരുന്ന പുതിയ ശരീരം ലോകത്തിന്റെ ആസക്തിയിൽ നിന്ന് വിമുക്തവും ആത്മാവുമായി സഹകരിക്കുന്നതും അനുസ്യുതമായ സ്വർഗ്ഗീയ ആരാധനയ്ക്ക് അനുയോജ്യവും ആയിരിക്കും. അന്ന് ആരാധന ചടങ്ങായിരിക്കില്ല, ആത്മാവിലും സത്യത്തിലുമുള്ള ആത്മസമർപ്പണമായിരിക്കും.

'ഇതിന്റെ ശേഷം സകലജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു ഞാൻ കണ്ടു.
രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു. ' വെളിപ്പാടു 7:9 -10
ശുഭാശംസകൾ! 
ഏ. പി. ജോർജച്ചൻ