'ഞാന്‍ സാക്‌ഷാല്‍ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്. എന്റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്‌ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു.' യോഹന്നാന്‍ 15 : 1-2
എന്തിനാണ് ചെത്തി വെടിപ്പാക്കുന്നത്?
സഹന തീച്ചുളയാകുന്ന ജീവിതാനുഭവങ്ങളിലൂടെ നടത്തി, ദൈവ നിയോഗങ്ങൾക്ക് കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനായി, നമ്മുടെ സ്വഭാവത്തിലെ മാലിന്യമെല്ലാം നീക്കി വിശുദ്ധീകരിക്കുന്നു.
ഇതാണ് ദൈവത്തിന്റെ 'ഡിവൈൻ പ്രുണിങ്ങ് '
'മക്കളെ, കർത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു.
കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന മക്കളെ തല്ലുന്നു...
ഏതു ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാനഫലം ലഭിക്കും.'
എബ്രായർ 12:5 -11
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ