ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
'യേശു മര്‍ത്തായെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു.
എങ്കിലും, അവന്‍ രോഗിയായി എന്നു കേട്ടിട്ടും താന്‍ താമസിച്ചിരുന്ന സ്‌ഥലത്തുതന്നെ രണ്ടു ദിവസം കൂടി ചെലവഴിച്ചു.' യോഹന്നാന്‍ 11 : 5-6
യേശു അവരെ സ്നേഹിച്ചിരുന്നെങ്കിലും, അവരെ ആശ്വസിപ്പിക്കുന്നതിനും, സഹായിക്കുന്നതിനും ഓടിയെത്തിയില്ല. ശ്രേഷ്ഠമായത് ശ്രേഷ്ഠമായ ഒരു സമയത്ത് നിർവ്വഹിക്കപ്പെടേണ്ടതിന് യേശു തന്റെ മനസ്സിൽ തീരുമാനിച്ചിരുന്നു.
ലാസറിന്റെ കാര്യത്തിൽ വന്ന താമസം ആ സഹോദരിമാരുടെയും ശിഷ്യൻമാരുടെയും മറ്റ് അനേകരുടെയും വിശ്വാസത്തെ ഉറപ്പിക്കുന്നതിനു വേണ്ടിയായിരുന്നു.
നമ്മുടെ പ്രശ്നങ്ങൾ കർത്താവിന്റെ കരങ്ങളിൽ ഏല്പിച്ചാൽ തീർച്ചയായും അതിന് പരിഹാരം ലഭിക്കും. താമസം തിരസ്ക്കരണമാണെന്നു തെറ്റുദ്ധരിക്കരുത്. നമ്മുടെ ഇപ്പോഴത്തെ കഷ്ടതകൾ നമ്മെ ഒരു ലക്ഷ്യത്തിൽ എത്തിക്കുന്നതിനുള്ള കർത്താവിന്റെ വഴിയായിരിക്കാം. ആ ലക്ഷ്യം ഏതാണെന്ന് നമുക്ക് പിന്നീട് മനസ്സിലാകും.
'മരണംവരെ വിശ്വസ്‌തനായിരിക്കുക; ജീവന്റെ കീരിടം നിനക്കു ഞാന്‍ നല്‍കും.' വെളിപാട് 2 : 10
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ.