'കടന്നുപോകാന്‍ ആവാത്തവിധം അവിടുന്ന് എന്റെ വഴി മതില്‍കെട്ടി അടച്ചു. എന്റെ മാര്‍ഗങ്ങളെ അന്‌ധകാരപൂര്‍ണമാക്കുകയും ചെയ്‌തു.'
ഇയ്യോബ് 19 : 8
പ്രകാശം , ആദരവ് , പ്രത്യാശ, ദൈവത്തിന്റെ പ്രസാദം, സഹോദരന്മാരുടെയും, സുഹൃത്തുക്കളുടെയും സഹായം, സ്നേഹം, ആരോഗ്യം തുടങ്ങിയ ദൈവത്തിന്റെ അനേകം ദാനങ്ങൾ ദൈവം തന്നിൽനിന്ന് തിരിച്ചെടുത്തതിനെപ്പറ്റി ഇയ്യോബ് പറയുന്നു: 19:8-20.
ഇതെല്ലാം തരുവാനും തിരിച്ചെടുക്കാനും ദൈവത്തിന് അധികാരമുണ്ടെന്നും അവയിലൊന്നിലും അമിതമായി ആശ്രയിക്കുകയും അഹങ്കരിക്കുകയും ചെയ്യരുതെന്നും തന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് ഇയ്യോബ് സാക്ഷ്യം പറയുന്നു.
'ഉത്തമവും പൂര്‍ണവുമായ എല്ലാദാനങ്ങളും ഉന്നതത്തില്‍നിന്ന്, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവില്‍നിന്നു വരുന്നു.'
യാക്കോബ് 1 : 17
'നിനക്ക് എന്തു പ്രത്യേക മാഹാത്‌മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു?'
1 കോറി. 4 : 7
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ