ഹൈ റേറ്റിങ്ങും ആരാധകരും ഉണ്ടായിരുന്ന അധാർമികരോടുള്ള ക്രിസ്തുവിന്റെ മറുപടി 'ഞാൻ നിങ്ങളെ അറിയുന്നില്ല' എന്നായിരിക്കും. മത്തായി 7: 21-27
ആത്മക്കളെ നേടിയവരോടും പിതാവിന്റെ ഇഷ്ടം നിവൃത്തിച്ചവരോടുമുള്ള വീണ്ടും വരുന്ന കർത്താവിന്റെ പ്രതികരണം എന്തായിരിക്കും?
'എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.' ദാനീയേൽ 12:3
'നമ്മുടെ കർത്താവായ യേശുവിന്റെ മുമ്പാകെ അവന്റെ പ്രത്യക്ഷതയിൽ ഞങ്ങളുടെ ആശയോ സന്തോഷമോ പ്രശംസാകിരീടമോ ആർ ആകുന്നു? നിങ്ങളും അല്ലയോ?
ഞങ്ങളുടെ മഹത്വവും സന്തോഷവും നിങ്ങൾ തന്നേ.' 1 തെസ്സലൊനീക്യർ 2:19-20
'നിങ്ങളെ ഏല്പിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിന്.
അതു നിര്‍ബന്ധം മൂലമായിരിക്കരുത്. ദൈവത്തെപ്രതി സന്മനസ്സോടെ ആയിരിക്കണം; ലാഭേച്ഛയോടെ ആയിരിക്കരുത്, തീക്ഷ്ണതയോടെ ആയിരിക്കണം; അജഗണത്തിന്റെ മേല്‍ ആധിപത്യം ചുമത്തിക്കൊണ്ടായിരിക്കരുത്, സന്മാതൃക നല്കിക്കൊണ്ടായിരിക്കണം.
ഇടയന്മാരുടെ തലവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങള്‍ക്കു ലഭിക്കും.' 1 പത്രോസ് 5 : 2-4
'ഇതാ, ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്‍കാനാണു ഞാന്‍ വരുന്നത്.'
വെളിപാട് 22 : 12
'...വീശുമുറം അവന്റെ കൈയിലുണ്ട്. അവന് കളം വെടിപ്പാക്കി, ഗോതമ്പ് അറപ്പുരയില്‍ശേഖരിക്കും; പതിര് കെടാത്ത തീയില്‍ കത്തിച്ചു കളയുകയുംചെയ്യും. മത്തായി 3 : 11-12
ശുഭാശാംസകളോടെ,
ഏ. പി. ജോർജച്ചൻ.