'അവന്റെ വസ്‌ത്രത്തിന്റെ വിളുമ്പില്‍ ഒന്നു തൊടാനെങ്കിലും അനുവദിക്കണമെന്ന് അവര്‍ അവനോടപേക്‌ഷിച്ചു. സ്‌പര്‍ശിച്ചവരെല്ലാം സുഖം പ്രാപിക്കുകയുംചെയ്‌തു.'
മത്തായി 14 : 36
അവരെ സൗഖ്യമാക്കിയത് വസ്ത്രമല്ലായിരുന്നു. പ്രത്യുത അവരുടെ വിശ്വാസത്തിനുള്ള മറുപടിയെന്നോളം ക്രിസ്തുവിന്റെ ശക്തി വസ്ത്രത്തിലൂടെ അവരുടെ മേൽ വ്യാപരിക്കുകയായിരുന്നു.
ദൈവം ആഗ്രഹിക്കുന്ന ഏതു മാധ്യമങ്ങളിലൂടെയും തന്റെ ശക്തി പ്രവഹിക്കും. പ്രാർത്ഥന, പ്രകൃതി, മനുഷ്യർ അങ്ങനെ മനുഷ്യ ബുദ്ധിക്ക് അതീതമായ ചാനലുകളിലൂടെ ദൈവശക്തി ഇന്നും പ്രവഹിച്ചു കൊണ്ടിരിക്കുന്നു. ദൈവശക്തി കടന്നുവന്ന മാധ്യമത്തേക്കാൾ സ്തോത്രവും ആരാധനയും മഹത്വവും നൽകേണ്ടത് ദിവ്യശക്തിയുടെ ഉറവിടമായ സർവ്വശക്തനാണ്.
'യേശുവാകട്ടെ, തന്നില്‍നിന്നു ശക്‌തി പുറപ്പെട്ടെന്ന് അറിഞ്ഞ്, പെട്ടെന്നു ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞു ചോദിച്ചു: ആരാണ് എന്റെ വസ്‌ത്രത്തില്‍ സ്‌പര്‍ശിച്ചത്?'
മര്‍ക്കോസ് 5 : 30
'അവൻ തന്റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേൽ നിരത്തുന്നു; മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു.
അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു. ' സങ്കീർത്തനങ്ങൾ 104:3-4
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ