ദൈവത്തിന്റെ ദാനം കച്ചവടം ചെയ്യരുത്

അപ്പസ്‌തോലന്‍മാരുടെ കൈവയ്‌പുവഴി പരിശുദ്‌ധാത്‌മാവ്‌ നല്‍കപ്പെട്ടതു കണ്ടപ്പോള്‍ ശിമയോന്‍ അവര്‍ക്കു പണം നല്‍കിക്കൊണ്ടു പറഞ്ഞു. ഞാന്‍ ആരുടെമേല്‍ കൈകള്‍വച്ചാലും അവര്‍ക്കു പരിശുദ്‌ധാത്‌മാവിനെ ലഭിക്കത്തക്കവിധം ഈ ശക്‌തി എനിക്കും തരുക.
പത്രോസ്‌ പറഞ്ഞു: നിന്റെ വെള്ളിത്തുട്ടുകള്‍ നിന്നോടുകൂടെ നശിക്കട്ടെ! എന്തെന്നാല്‍, ദൈവത്തിന്റെ ദാനം പണം കൊടുത്തു വാങ്ങാമെന്നു നീ വ്യാമോഹിച്ചു.
നിനക്ക്‌ ഈ കാര്യത്തില്‍ ഭാഗഭാഗിത്വമോ അവകാശമോ ഉണ്ടായിരിക്കുകയില്ല. കാരണം, നിന്റെ ഹൃദയം ദൈവസന്നിധിയില്‍ ശുദ്‌ധമല്ല.
നീ കടുത്ത വിദ്വേഷത്തിലും അനീതിയുടെ ബന്‌ധനത്തിലുമാണെന്നു ഞാന്‍ മനസ്‌സിലാക്കുന്നു.
അപ്പ. പ്രവര്‍ത്തികള്‍ 8 : 18-2

പരിശുദ്ധാത്മ ദാനത്തെപ്പറ്റി പത്രൊസ് പറയുന്ന ആത്മീയ മർമ്മങ്ങൾ പലതാണ്:
-  കൈവയ്‌പുവഴി പരിശുദ്‌ധാത്‌മാവ്‌ നല്‍കപ്പെടുന്നതിന്റെ മഹത്വം 
   ദൈവത്തിനാണ്, കൈവയ്ക്കുന്നവർക്കല്ല.
- ദൈവത്തിന്റെ ദാനമായ പരിശുദ്ധാത്മാവിനെ പണം കൊടുത്തു
   വാങ്ങാമെന്നു  വ്യാമോഹിക്കുന്നവർക്കും പണത്തിന്
   വിൽക്കുന്നവർക്കും ശുഭം വരില്ല. അവർക്ക് വരുന്ന
    അനർത്ഥങ്ങളെ കുറിച്ച് പത്രോസ് പറഞ്ഞു:
          -നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകും
          - പരിശുദ്ധാത്മ ദാനത്തിന്റെ പങ്കും ഓഹരിയും നഷ്ടമാകും.
- പരിശുദ്ധാത്മ  വരദാനം ക്രയവിക്രയം ചെയ്യാൻ ശ്രമിക്കുന്നവരുടെ   
    വ്യക്തിത്വ പ്രത്യേകതകൾ: 
            -ഹൃദയം ദൈവസന്നിധിയിൽ നേരുള്ളതല്ല.
            - ദൈവത്തെക്കാൾ അധികം മാമോനെയാണ് അവർ 
               സ്നേഹിക്കുന്നത്.
            - ഇവർ കൈപ്പുള്ള പകയിലും അനീതിയുടെ
               ബന്ധനത്തിലുമാണ്.

 സത്യാത്മാവിനെ നേടാൻ അസത്യ മാർഗങ്ങൾ സ്വീകരിക്കരുത്!
-ഏ.  പി. ജോർജച്ചൻ.