നീതിമാന്മാര് പനപോലെ തഴയ്ക്കും; ലബനോനിലെ ദേവദാരുപോലെ വളരും. അവരെ കര്‍ത്താവിന്റെ ഭവനത്തില്‍നട്ടിരിക്കുന്നു; അവര്‍ നമ്മുടെ ദൈവത്തിന്റെ അങ്കണങ്ങളില്‍ തഴച്ചുവളരുന്നു. വാര്‍ധക്യത്തിലും അവര്‍ ഫലംപുറപ്പെടുവിക്കും; അവര്‍ എന്നും ഇലചൂടി പുഷ്ടിയോടെ നില്ക്കും. സങ്കീര്‍ത്തനങ്ങള്‍ 92 : 12-14
വാർദ്ധക്യത്തിൽ നിരാശയും നിരർത്ഥക ചിന്തകളും കീഴടക്കാതിരിക്കാൻ രണ്ട് അനുഗ്രഹങ്ങളാണ് ദാവീദ് ദൈവത്തോട് ചോദിച്ചത് : തളിരിട്ടു താഴെയ്ക്കാനും ഫലം കായ്ക്കാനുമുള്ള കൃപ.
പഴയനിയമത്തിലെ 85 വയസ്സായ കാലേബ് യോശുവയോടു പറഞ്ഞു: ഈ മല എനിക്ക് തരുക, കർത്താവ് കൂടെയുണ്ടെങ്കിൽ ഞാൻ അനാക്യരെ തുരത്തി ഹെബ്രോൻ ഇസ്രായേലിന്റെ അവകാശമാക്കും. ദൈവഭക്തനായ കാലേബിന് പ്രായം എന്ന് പറയുന്നത് വെറും സംഖ്യകൾ മാത്രമായിരുന്നു.
ജീവിത സായാഹ്നത്തിലും ദൈവത്തിന് നമ്മളെക്കൊണ്ട് ആവശ്യമുണ്ട്, നിറവേറ്റാൻ അനേകം നിയോഗങ്ങളുമുണ്ട്. ശക്തനാക്കുന്നവനിലൂടെ വലിയ കാര്യങ്ങൾ നമുക്കിനിയും ചെയ്യുവാനാകും.
ജീവിതം എല്ലാ പ്രായത്തിലും സുന്ദരമാണ്!
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ