കൃപ

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു...
എന്നാൽ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു- ഉല്പത്തി 6:5-8

ദിവ്യ ശക്തി, അറിവ്, ജ്ഞാനം, വിവിധ കഴിവുകൾ, വൈകാരിക സന്തുലിതാവസ്ഥ തുടങ്ങിയവയുടെ പാക്കേജ് ഗിഫ്റ്റ് ആണ് ദൈവത്തിന്റെ സൗജന്യ ദാനമായ 'കൃപ'.

ദുഷ്ടത നിറഞ്ഞ സമൂഹത്തിലെ ഒരാളായ നോഹക്ക് യഹോവയുടെ കൃപ ലഭിക്കുവാനുള്ള പ്രത്യേക യോഗ്യത എന്തായിരുന്നു?

നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു- ഉല്പത്തി 6:9

ദൈവത്തിന്റെ വൈഡ് കവറേജുള്ള, പ്രൊവിഡെൻഷ്യൽ കെയറായ കൃപ നമുക്കും കുടുംബത്തിനും തലമുറക്കും ലഭിക്കുവാൻ നിഷ്കളങ്ക ഹൃദയത്തോടെ പ്രാർത്ഥിക്കണം :

നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ കുറ്റപ്പെടുത്താതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും. -യാക്കോബ് 1:5

ശുഭാശംസകളോടെ,
ഏ.  പി. ജോർജച്ചൻ.