'ഞാന്‍ ദൈവത്തോടു മറുപടി പറയേണ്ടതിനും ഒരുമിച്ച് ന്യായവിസ്‌താരത്തിനു വരുന്നതിനും അവിടുന്ന് എന്നെപ്പോലെ മനുഷ്യന്‍ അല്ലല്ലോ.
നമ്മള്‍ ഇരുവരെയും നിയന്ത്രിക്കാന്‍ കെല്‍പുള്ള ഒരു മധ്യസ്‌ഥന്‍ നമ്മള്‍ക്കില്ലല്ലോ.' ഇയ്യോബ് 9 : 32,33
തന്നെയും ദൈവത്തെയും തമ്മിൽ രമ്യപ്പെടുത്തുന്നതിനും, അഭിപ്രായഭിന്നത തീർക്കുന്നതിനും, ദൈവം ശിക്ഷയുടെ ദണ്ഡ് പിൻവലിക്കുന്നതിനും ഇയ്യോബ് ആരുടെയെങ്കിലും സഹായം പ്രതീക്ഷിക്കുകയാണ്.
ദൈവത്തിനും മനുഷ്യർക്കും ഇടയിൽ ഇയ്യോബ് ആഗ്രഹിച്ച മധ്യസ്ഥനായി ക്രിസ്തു വന്നു. ഇയ്യോബിന് ഭാവനയിൽ സങ്കല്പിക്കുവാൻ പറ്റുന്നതിനേക്കാൾ എത്രയോ ഉപരിയായി യേശുക്രിസ്തു ഈ ആവശ്യം നിറവേറ്റാൻ മതിയായവനാണ്.
' മനുഷ്യനും, ദൈവത്തിനും മധ്യേയുള്ള ഏകമധ്യസ്ഥൻ യേശുക്രിസ്തു മാത്രമാകുന്നു:
എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.'
1 തിമോത്തേയോസ് 2 : 5
'വിശ്വാസികളുടെ സ്വർഗ്ഗത്തിലെ കാര്യസ്ഥൻ യേശുക്രിസ്തുവാണ് :
എന്റെ കുഞ്ഞുമക്കളേ, നിങ്ങള്‍ പാപം ചെയ്യാതിരിക്കേണ്ടതിനാണ് ഞാന്‍ ഇവ നിങ്ങള്‍ക്കെഴുതുന്നത്. എന്നാല്‍, ആരെങ്കിലും പാപം ചെയ്യാനിടയായാല്‍ത്തന്നെ പിതാവിന്റെ സന്നിധിയില്‍ നമുക്ക് ഒരു മധ്യസ്‌ഥനുണ്ട് > നീതിമാനായ യേശുക്രിസ്‌തു.'
1 യോഹന്നാന്‍ 2 : 1
ദൈവഭവനത്തിന്റെ മേല്‍നോട്ടക്കാരനായി നമുക്കൊരു മഹാപുരോഹിതനുണ്ട്.
അതിനാല്‍, വിശ്വാസത്തിന്റെ ഉറപ്പുള്ള സത്യഹൃദയത്തോടെ നമുക്ക് അടുത്തുചെല്ലാം. ഇതിന് ദുഷ്‌ട മനഃസാക്‌ഷിയില്‍നിന്നു നമ്മുടെ ഹൃദയത്തെ വെടിപ്പാക്കുകയും ശരീരം ശുദ്‌ധജലത്താല്‍ കഴുകുകയും വേണം.
ഹെബ്രായര്‍ 10 : 19-22
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ