കർത്താവ് നീതി നടത്തിത്തരും

ദൈവത്തിനു സ്തോത്രം!

കർത്താവിൽ പ്രിയ സഹോദരങ്ങളെ, 

നമുക്ക് എതിരായി കരുനീക്കങ്ങൾ നടത്തുന്നവരോടുള്ള ക്രിസ്തീയ പ്രതികരണരീതി എന്തായിരിക്കണം? 

സമ്പൂർണ്ണ നീതി നടത്തി തരുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്ന ദാവീദിന്റെ മാതൃകയാണ് അനുകരണീയം: 

'കർത്താവായ യഹോവേ, എന്റെ കണ്ണു നിങ്കലേക്കു ആകുന്നു; ഞാൻ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ തൂകിക്കളയരുതേ.

അവർ എനിക്കു വെച്ചിരിക്കുന്ന കണിയിലും ദുഷ്‌പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതവണ്ണം എന്നെ കാക്കേണമേ.'

സങ്കീർത്തനങ്ങൾ 141:8 -9 

നമ്മെ വീഴ്ത്തുവാൻ ശത്രുക്കൾ വിരിക്കുന്ന വലകളും കെണികളുമോർത്തു നമ്മൾ ആകാംക്ഷപ്പെടേണ്ടതില്ല. നീതിയോടെ വിധിക്കുന്ന നീതിയുള്ള ന്യായാധിപനായ കർത്താവ് നമ്മുടെ പാതകളെ സുരക്ഷിതമാക്കും. നമുക്ക് ന്യായം നടത്തി തരും. 

  'മൊർദ്ദെഖായിക്കു വേണ്ടി ഹാമാൻ  നാട്ടിയിരുന്ന കഴുമരത്തിന്മേൽ തന്നേ ഹാമാനെ തൂക്കിക്കളഞ്ഞു. ' എസ്ഥേർ

7:10 

' ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു. തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു.'

1 പത്രൊസ് 2:21,23 

ശുഭാശംസകളോടെ,

ഏ.  പി. ജോർജച്ചൻ.