ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
'അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിനു ഞാന്‍ അങ്ങയുടെ വചനം ഹൃദയത്തില്‍ സൂക്‌ഷിച്ചിരിക്കുന്നു.'
സങ്കീര്‍ത്തനങ്ങള്‍ 119 : 11
പാപത്തിനെതിരായ പോരാട്ടത്തിൽ വിശ്വാസിയുടെ ഏറ്റവും ശക്തമായ ആയുധം ദൈവവചനമാണ്. നമ്മുടെ ചിന്താമണ്ഡലത്തിൽ തിരുവചനം ഒരു കേന്ദ്രസ്ഥാനം ആകേണ്ടതാണ്. നമ്മുടെ ആശകളിലും, അഭിലാഷങ്ങളിലും, ധ്യാനത്തിലും ദൈവവചനത്തിന് മുഖ്യസ്ഥാനം നൽകണം. നമ്മുടെ എല്ലാ പ്രവൃത്തികളുടെയും ശ്രോതസ്സ് തിരുവചനത്തിൽ നിന്നാകണം.
'ഞാനിന്നു കല്‍പിക്കുന്ന ഈ വചനങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കണം.
ജാഗരൂകതയോടെ അവ നിങ്ങളുടെ മക്കളെ പഠിപ്പിക്കണം; വീട്ടിലായിരിക്കുമ്പോഴുംയാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അവയെപ്പറ്റി സംസാരിക്കണം.'
ആവര്‍ത്തനം 6 : 6-7
'ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്‌ധിയുള്ളവരായിരിക്കുന്നു.
നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്‌ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും.'
യോഹന്നാന്‍ 15 : 3-7
'രക്‌ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്‌മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍.'
എഫേ. 6 : 17
'പരസ്‌പരം പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോഴും, കൃതജ്‌ഞത നിറഞ്ഞഹൃദയത്തോടെ, ദൈവത്തിനു സങ്കീര്‍ത്തനങ്ങളും ഗാനങ്ങളും ആത്‌മീയഗീതങ്ങളും പാടുമ്പോഴും ക്രിസ്‌തുവിന്റെ വചനം നിങ്ങളില്‍ സമൃദ്‌ധമായി വസിക്കട്ടെ!
കൊലൊ. 3 : 16
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ