വിനയ ഹൃദയത്തിലെ പ്രാർത്ഥനക്ക് പ്രതിഫലം വലുത്

എളിമയോടെ ദൈവ സന്നിധിയിൽ കരുണയും മനോഗുണവും  യാചിക്കണം. എന്തെന്നാൽ കർത്താവ് കാരുണ്യവാനും ദുഃഖത്തോടെ വിളിക്കുന്നവന്  ഉത്തരം നൽകുന്നവനുമാണ്. പിതാവിനെയും പുത്രനെയും പരിശുദ്ധ റൂഹായെയും സ്നേഹിച്ചവരായ നീതിമാന്മാരുടെ കൂട്ടത്തോടൊന്നിച്ച് പുതിയ ജീവൻ അവകാശമാക്കുവാൻ അനുതാപ ഹൃദയത്തോടെയുള്ള  പ്രാർത്ഥനയും ആരാധനയും നമുക്ക് സഹായകമാകും.

       പാവത്തെപ്പോൽ കാരുണ്യം നീ യാചിക്കണം
      കേഴുന്നോനെ കേൾക്കും കരുണാനിധിയാം നാഥൻ
      താതൻ പുത്രൻ റൂഹായിവരെ സ്നേഹിച്ചോരാം
       ധർമ്മിഷ്ഠന്മാരൊപ്പം ജീവൻ നീ നേടിടും.
         (മാർ യാക്കോബ്, ബുധൻ -രാത്രി നമസ്കാരം)

'വിനയത്തിനും ദൈവഭക്‌തിക്കുമുള്ള പ്രതിഫലം സമ്പത്തും ജീവനും ബഹുമതിയുമാണ്‌.'
സദൃ. 22 : 4

ശുഭദിനാശംസകൾ!
ഏ. പി. ജോർജ്ച്ചൻ