കർത്താവിൽ പ്രിയരേ, ദര്‍ശനം അതിന്റെ സമയം കാത്തിരിക്കുകയാണ്. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവുകയില്ല. അതു വൈകുന്നെങ്കില്‍ അതിനായി കാത്തിരിക്കുക. അതു തീര്‍ച്ചയായും വരും. അതു താമസിക്കുകയില്ല. ഹബക്കുക്ക് 2 : 3
അനീതിയും അക്രമവും ലോകത്തിൽ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. മനുഷ്യനിലെ വർദ്ധിച്ചുവരുന്ന പൈശാചിക മനോഭാവം ഹബക്കുക്ക് പ്രവാചകനെപ്പോലെ ദൈവമക്കളെയും നിരാശപ്പെടുത്തുകയാണ്. ദൈവത്തോട് പരിഭവം പറയുന്ന പ്രവാചകനുള്ള ദൈവത്തിന്റെ മറുപടി : 'ഞാൻ പരിഹാര പദ്ധതികൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്, 'എന്റെ പെർഫെക്റ്റ് ടൈം' വരെ ക്ഷമയോടെ കാത്തിരിക്കൂ,' എന്നാണ്.
അക്രമവും അനീതിയും പെരുകുമ്പോൾ ഈ കാത്തിരിപ്പ് അത്രയെളുപ്പമല്ല. നീതി നടത്തി തരുവാനുള്ള നമ്മുടെ പ്രാർത്ഥനയ്ക്ക് പെട്ടെന്ന് മറുപടി ലഭിക്കുന്നില്ലെങ്കിൽപോലും നിരാശപ്പെടാതെ ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കണം. പാപത്തെ വെറുക്കുന്ന ദൈവത്തിന്റെ സ്വർഗ്ഗീയ കോടതി തീർച്ചയായും ഇടപെട്ടിരിക്കും. ചരിത്രം സാക്ഷി!
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ.