ദൈവത്താലുള്ള നിതികരണം

'ഒരുവന്‌ ദൈവത്തിന്റെ  മുന്‍പില്‍ എങ്ങനെ നീതിമാനാകാന്‍ കഴിയും?' ഇയ്യോബ് 9 : 2

വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്‌ ഇയ്യോബ് ചോദിച്ചത്. മനുഷ്യൻ യുഗങ്ങളായി ഉത്തരം അന്വേഷിച്ചിരുന്ന ചോദ്യം. പക്ഷേ ഇയ്യോബിന് ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചിരുന്നില്ല.  “ഞാൻ ഉൾപ്പെടെ എല്ലാ മനുഷ്യരും, പാപികളാണ്. താൻ നീതിമാനാണെന്ന് ദൈവമുമ്പാകെ അവകാശപ്പെടുവാൻ ഒരു വ്യക്തിക്കും കഴിയുകയില്ല. അപ്രകാരം ചെയ്യുന്നതിന് ഞാനും അപ്രാപ്തനാണ്” -എന്നായിരിക്കാം ഇയ്യോബ് ഇവിടെ ഉദ്ദേശിക്കുന്നത്.

എന്നാൽ ദൈവത്തിന്റെ മുൻപാകെ എല്ലാവർക്കും പൂർണ്ണമായും നീതികരണം ലഭിച്ച നീതിമാന്മാരായിത്തീരുവാൻ ഒരു മാർഗ്ഗം ഉണ്ട്.

'അബ്രഹാം കര്‍ത്താവില്‍ വിശ്വസിച്ചു. അവിടുന്ന്‌ അത്‌ അവനു നീതീകരണമായി കണക്കാക്കി.'
ഉല്‍പത്തി 15 : 6

'നിയമവും പ്രവാചകന്‍മാരും സാക്‌ഷ്യപ്പെടുത്തിയിട്ടുള്ള ദൈവനീതി നിയമത്തിലൂടെയല്ലാതെ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു.
ഈ ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും, ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്‌തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്നതാണ്‌.
റോമാ 3 : 21-26

'...എനിക്കു നിയമത്തില്‍നിന്നു ലഭിക്കുന്ന നീതിയല്ല ഉള്ളത്‌; പിന്നെയോ ക്രിസ്‌തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്ന നീതിയാണ്‌. അതായത്‌, വിശ്വാസത്തെ ആസ്‌പദമാക്കി ദൈവത്തില്‍നിന്നുള്ള നീതി'.  ഫിലിപ്പി 3 : 9

ശുഭാശംസകൾ! 
ഏ. പി. ജോർജച്ചൻ