അറിഞ്ഞ സത്യങ്ങൾ

നമ്മൾ അറിഞ്ഞ തിരുവചന സത്യങ്ങൾ -1

യോഹന്നാന്റെ ഒന്നാമത്തെ ലേഖനത്തിൽ വിശ്വാസികൾ തിരുവചനത്തിൽ നിന്നും മനസ്സിലാക്കിയിട്ടുള്ള 13 ആത്‍മിയ മർമ്മങ്ങളെപ്പറ്റി പറയുന്നുണ്ട്.
അറിഞ്ഞിട്ടുള്ള പ്രബോധങ്ങളോട് പ്രതിബദ്ധത പുലർത്താനും അതനുസരിച്ചു ജീവിതം ക്രമപ്പെടുത്താനും വിശ്വാസികൾക്ക്‌ ബാധ്യതയുണ്ട്.

' അവന്റെ വചനം പാലിക്കുന്നവനില്‍ സത്യമായും ദൈവസ്‌നേഹം പൂര്‍ണത പ്രാപിച്ചിരിക്കുന്നു. നാം അവനില്‍ വസിക്കുന്നെന്ന്‌ ഇതില്‍ നിന്നു നാം അറിയുന്നു.'
1 യോഹന്നാന്‍ 2 : 5

തിരുവചനം അനുസരിക്കുന്നവരിലും അത് ജീവിതശൈലി ആക്കുന്നവരിലുമാണ് ദൈവം പ്രസാദിക്കുന്നത്.
നമ്മുടെ വാക്കുകളും പ്രവൃത്തികളും ആത്മവിമർശനത്തോടെ വിലയിരുത്തുമ്പോൾ നമ്മിലെ തിരുവചനത്തിന്റെ സ്വാധീനം മനസ്സിലാകും.

ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ