നിനെവേയിലെ ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു.
ഈ വാര്‍ത്ത നിനെവേ രാജാവ് കേട്ടു. അവന്‍ സിംഹാസനത്തില്‍നിന്ന് എഴുന്നേറ്റ് രാജകീയവസ്‌ത്രം മാറ്റി ചാക്കുടുത്ത് ചാരത്തില്‍ ഇരുന്നു.'
യോനാ 3 : 5-6
നിനുവയിൽ മാനസാന്തരം ആരംഭിച്ചത് ആദ്യം ജനങ്ങളിലാണ്. പിന്നീടാണ് നേതൃത്വം അതിനെ പിന്തുടർന്നത്. മാനസാന്തരവും നവീകരണവും പുതിയ ദർശനവും നേതൃത്വത്തിൽനിന്നു വരാൻ ജനങ്ങൾ കാത്തു നിൽക്കരുത്. ദൈവം സകല ജഡത്തിൻമേലും ആത്മാവിനെ പകരുന്ന ഈ അന്ത്യകാലത്ത്,
ഉണർവിൻ വരം ലഭിക്കുവാൻ വിശ്വാസികൾ ഒത്തുചേർന്ന് പ്രാർത്ഥിക്കണം. വിശുദ്ധിയെ തികച്ച് പ്രിയന്റെ വരവിനായി ഒരുങ്ങണം.
'യുവസഹജമായ മോഹങ്ങളില്‍നിന്നു ഓടിയകലുക; പരിശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിക്കുന്നവരോടു ചേര്‍ന്ന് നീതി, വിശ്വാസം സ്‌നേഹം, സമാധാനം എന്നവയില്‍ ലക്ഷ്യം വയ്‌ക്കുക.
മൂഢവും ബാലിശവുമായ വാദപ്രതിവാദത്തില്‍ ഏര്‍പ്പെടരുത്; അവ കലഹങ്ങള്‍ക്കിടയാക്കുമെന്ന് നിനക്കറിയാമല്ലോ!'
2 തിമോത്തിയോസ് 2 : 22-23
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ