സ്തുതിക്ക് യോഗ്യനെ സ്തുതിക്കാം
ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
ദൈവത്തിന്റെ മഹത്വത്തെ പറ്റി പറയുമ്പോൾ എപ്പോഴും വാചാലനാകുന്ന ദാവീദ്, ഒരൊറ്റ വാക്യത്തിൽ ദൈവത്തിന്റെ ഏഴ് മഹത്വങ്ങളാണ് പ്രസ്താവിക്കുന്നത്:
'എന്റെ ദയയും എന്റെ കോട്ടയും എന്റെ ഗോപുരവും എന്റെ രക്ഷകനും എന്റെ പരിചയും ഞാൻ ശരണമാക്കിയവനും എന്റെ ജനത്തെ എനിക്കു കീഴാക്കിത്തരുന്നവനും അവൻ തന്നേ.'
സങ്കീർത്തനങ്ങൾ 144:2
ദൈവം ഇതുവരെ നമ്മെ നടത്തിയ വിവിധ
വിധങ്ങളെപ്പറ്റി നമുക്കും ധാരാളം പറയുവാനുണ്ടാവില്ലേ?
അതൊക്കെ നമ്മൾ പറയണം, പാടണം, എഴുതണം.
ദൈവത്തിന്റെ മഹത്വം നമ്മുടെ മക്കളും ലോകവും നമ്മളിൽ നിന്ന് കേൾക്കട്ടെ !
'തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ,
ഈ നാവെനിക്കെന്തിന് നാഥാ...
ഈ അധരങ്ങളെന്തിനു നാഥാ...
ഈ ജീവിതമെന്തിനു നാഥാ...'
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ.