നമുക്കൊരുമിച്ച് ക്രിസ്തുവിനെ സ്വീകരിക്കാം

'വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്‌തു...ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കയും സകലജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.'പ്രവൃത്തികൾ 2:46-47

ആദ്യകാല ക്രിസ്ത്യാനികളെപ്പോലെ ഏക മനസ്സോടെ ഒന്നിച്ചു ചേർന്നു ദൈവത്തെ സ്തുതിക്കുവാൻ ഇന്നത്തെ ക്രിസ്ത്യാനികൾക്ക് തടസ്സമാകുന്ന അനേകം കാര്യങ്ങളുണ്ട്‌ : പാരമ്പര്യം, ആരാധനയിലെ വൈവിധ്യം, നേതൃത്വം, സഭാ ചരിത്രം, സമ്പത്ത്, സ്ഥാനമാനങ്ങൾ... തുടങ്ങിയവയെല്ലാം ക്രിസ്ത്യാനികൾക്കിടയിലെ മതിൽക്കെട്ടുകളാണ്.

എന്നാൽ ഒരു കാര്യത്തിൽ സർവ്വലോക ക്രിസ്ത്യാനികൾക്ക് യോജിക്കുവാൻ ബുദ്ധിമുട്ടുണ്ടാവില്ല: യേശുക്രിസ്തു വേഗം വരുന്നു!
'ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു. ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.' വെളിപ്പാടു 22:12-13 

വേഗം വരുന്ന ക്രിസ്തുവിനെ സ്വീകരിക്കുവാൻ ഭിന്നതകൾ മറന്ന് നമുക്ക് ഒരുമിച്ച് അണിനിരക്കാം. 

-ഫാ. ഡോ. ഏ. പി. ജോർജ്.