ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
'നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.
വിളക്കു കത്തിച്ചു പറയിൻകീഴല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു.'
മത്തായി 5:14-15
നമ്മിലെ ദൈവീക ശോഭ ലോകത്തിനു മുമ്പിൽ പ്രകാശിക്കണമെന്നാണ് ദൈവത്തിന്റെ ആഗ്രഹം.
ധാർമിക അധപതനങ്ങൾക്കു മുമ്പിൽ നിശബ്ദത പാലിക്കുമ്പോൾ,
ലോകത്തിന് അനുരൂപപ്പെടുമ്പോൾ,
മറ്റുള്ളവരിലെ ദൈവീക പ്രകാശത്തെ നമസ്കരിക്കുമ്പോൾ,
നമ്മിലെ ദൈവചൈതന്യം പാപം മൂലം മേഘാവൃതമാകുമ്പോൾ,
നമുക്ക് ലഭിച്ച ദൈവീക ജ്ഞാനം മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുമ്പോൾ,
മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുമ്പോൾ... നമ്മൾ പറയിൻ കീഴിലെ കെട്ടുപോയ വിളക്കുകളായിത്തീരുകയാണ്.
പാപാന്ധകാരം നിറഞ്ഞ ലോകത്തിന് അപകട സൂചന നൽകുന്ന സത്യത്തിന്റെ ദീപസ്തംഭങ്ങൾ ആകേണ്ടവരാണ് നമ്മൾ. ഭയത്തിന്റെയും നിഷ്ക്രിയത്വത്തിന്റെയും പറയ്‌ക്കു കീഴിൽ നമ്മൾ ഒളിക്കരുത്.
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ.
(Tyndale )