ജീവനുള്ള തിരുവചനം

'അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിനു ഞാന്‍ അങ്ങയുടെ വചനം ഹൃദയത്തില്‍ സൂക്‌ഷിച്ചിരിക്കുന്നു.'
സങ്കീര്‍ത്തനങ്ങള്‍ 119 : 11

പാപത്തിനെതിരായ പോരാട്ടത്തിൽ വിശ്വാസിയുടെ ഏറ്റവും ശക്തമായ ആയുധം ദൈവവചനമാണ് . നമ്മുടെ ചിന്താമണ്ഡലത്തിൽ തിരുവചനം ഒരു കേന്ദ്രസ്ഥാനം ആകേണ്ടതാണ്. നമ്മുടെ ആശകളിലും, അഭിലാഷങ്ങളിലും, സംസാരത്തിലും  തീരുമാനങ്ങളിലും ധ്യാനത്തിലും ദൈവവചനത്തിന് മുഖ്യസ്ഥാനം നൽകണം. നമ്മുടെ എല്ലാ പ്രവൃത്തികളുടെയും ശ്രോതസ്സ് തിരുവചനത്തിൽ നിന്നാകണം. പാപം ദൈവത്തിന് എതിരാണ്.

'രക്‌ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്‌മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍.'
എഫേ. 6 : 17

'പരസ്‌പരം പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോഴും, കൃതജ്‌ഞത നിറഞ്ഞഹൃദയത്തോടെ, ദൈവത്തിനു സങ്കീര്‍ത്തനങ്ങളും ഗാനങ്ങളും ആത്‌മീയഗീതങ്ങളും പാടുമ്പോഴും ക്രിസ്‌തുവിന്റെ വചനം നിങ്ങളില്‍ സമൃദ്‌ധമായി വസിക്കട്ടെ!'
കൊലോ.3 : 16

'ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്‌ധിയുള്ളവരായിരിക്കുന്നു.
നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്‌ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും.'
യോഹന്നാന്‍ 15 : 3-7
ശുഭദിനാശംസകൾ!
ഏ. പി. ജോർജ്ച്ചൻ