കൈവിട്ടുപോയ ഇന്നലെകൾക്കും ദുരൂഹമായ നാളെകൾക്കുമിടയിൽ 'ഇന്ന്' മാത്രമാണ് നമുക്ക് സ്വന്തമായിട്ടുള്ളത്. ദൈവാശ്രയത്തോടെ ഇന്നത്തെ ജീവിതത്തിന്റെ അജണ്ടയിൽ മനസ്സുറപ്പിക്കുന്ന ദൈവപ്രസാദമുള്ളവർക്ക് സമാധാനം!
ഒരു ദിവസത്തിന്റെ പ്രയത്നവും വെല്ലുവിളികളും മാത്രം ചുമക്കാൻ കഴിയുന്ന 'ഫ്രാജയിൽ ക്രിയേഷൻ' ആണ് മനുഷ്യൻ. ഓവർ ലോഡായാൽ ബ്രേക്ക് ഡൗൺ ഉറപ്പാണ്.
ആകാശപറവകളും ജീവജാലങ്ങളും ലളിതമനസ്കരായ മനുഷ്യരുമൊക്കെ അന്നന്നത്തെ അപ്പത്തിലും അനുഭവങ്ങളിലും സംതൃപ്തരായി, സമാധാനത്തോടെ ജീവിക്കുന്നു. ഇന്നലെകളിലെയും നാളെകളിലെയും ലാഭനഷ്ടങ്ങൾ കൂട്ടികുറയ്ക്കുന്ന അത്യുത്സാഹികൾ 'സഫറിങ്ങ് ഹീറോ'സാണ്.
ഭാരം ചുമക്കുന്നവരുടെ അത്താണിയായ കർത്താവിന്റെ മുമ്പിലെ ജീവിത സംഘർഷങ്ങളുടെ ലോഡ്ഷെഡ്ഡിങ് ആകാംക്ഷ-വിഷാദ രോഗങ്ങൾക്കുള്ള മിറക്കിൾ മെഡിസിനാണ്.
'നിന്‍െറ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക,അവിടുന്നു നിന്നെതാങ്ങിക്കൊള്ളും; നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നുസമ്മതിക്കുകയില്ല.'
സങ്കീര്‍ത്തനങ്ങള്‍ 55 : 22