അവങ്കലേക്ക് തന്നെ നോക്കണം

'എന്നാല്‍, കാറ്റ്‌ ആഞ്ഞടിക്കുന്നതുകണ്ട്‌ അവന്‍ ഭയന്നു. ജലത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ അവന്‍ നിലവിളിച്ചുപറഞ്ഞു: കര്‍ത്താവേ, രക്‌ഷിക്കണേ!'
മത്തായി 14 : 30

 യേശു കര്‍ത്താവിൽ നമ്മുടെ ദൃഷ്ടി പതിപ്പിച്ച് അവനിൽ മാത്രം ആശ്രയിക്കുന്നിടത്തോളം കാലം അവൻ പറയുന്ന കാര്യങ്ങൾ, നമുക്ക് ഒരു വിധത്തിലും സാധിക്കാത്ത കാര്യങ്ങളാണെങ്കിൽ പോലും ചെയ്യുവാൻ നാം പ്രാപ്തരാകും. സംശയങ്ങളും ഭയവും മൂലം കർത്താവിൽ നിന്നും ദൃഷ്ടി മാറ്റി കഷ്ടതകളിലും ആപത്തുകളിലും നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നാം പരാജയപ്പെടാനും മുങ്ങിപ്പോകാനും സാധ്യതയുണ്ട്.

'ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.
എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.'  ഫിലിപ്പിയർ 4:6-7
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ