നോക്കു, ക്രിസ്തുവിലേക്ക്
ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
'സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു. ' യെശയ്യാ 26:3
പത്ര - ദൃശ്യ മാധ്യമങ്ങളും മനുഷ്യരും പങ്കുവയ്ക്കുന്നത് കുടുതലും ഭയാശങ്കകളുണ്ടാക്കുന്ന അശുഭ വാർത്തകളാണ്. പ്രതിസന്ധികളിൽ, ദൈവത്തിലേക്കും തിരുവചനത്തിലേക്കും മനസ്സുതിരിച്ചാൽ സകല ബുദ്ധിയെയും കവിയുന്ന സ്വർഗിയ സമാധാനം ചിന്തകളിലും വികാരങ്ങളിലും സമാധാനവും സന്തുലിതാവസ്ഥയുണ്ടാക്കും.
തളർന്നുപോയ ആത്മാവ് ഉണർന്ന് സജ്ജിവമാകും.
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ