ഭൗതിക വിഗ്രഹങ്ങൾ ഒഴിവാക്കണം

'നിങ്ങളുടെ അരപ്പട്ടയില്‍ സ്വര്‍ണമോ വെള്ളിയോ ചെമ്പോ കരുതിവയ്‌ക്കരുത്‌.
യാത്രയ്‌ക്കു സഞ്ചിയോ രണ്ട്‌ ഉടുപ്പുകളോ ചെരിപ്പോ വടിയോകൊണ്ടുപോകരുത്‌. വേല ചെയ്യുന്നവന്‍ ആഹാരത്തിന്‌ അര്‍ഹനാണ്‌. ' മത്തായി 10 : 9-10

അടിസ്ഥാന ആവശ്യങ്ങൾക്കുള്ളതുപോലും കരുതേണ്ടെന്ന് ശിഷ്യൻമാരോട് കർത്താവ് പറയാൻ കാരണമെന്താണ്?

സമ്പന്നതയും സ്വയംപര്യാപ്തയും നേടിക്കഴിഞ്ഞാൽ  ദൈവത്തോടും സഹോദരങ്ങളോടുമുള്ള മനുഷ്യന്റെ ആശ്രയബോധവും കടപ്പാടും ബഹുമാനവും ആദരവും  നഷ്ടമാകും. അന്നന്നത്തെ അപ്പത്തിനും ആവശ്യങ്ങൾക്കുംവേണ്ടി പ്രാർത്ഥിക്കേണ്ട അവസ്ഥയിലാണ് മനുഷ്യർ ദൈവത്തോടും സഹോദരങ്ങളോടും സൗമ്യരും വിനയാന്വതരുമായിരിക്കുക.
ക്രിസ്തുവിന്റെ ഈ കല്പന ക്രിസ്ത്യാനികൾ ലഘിച്ചപ്പോൾ, കുടുംബവും സഭാഗാത്രവും രോഗബാധിതമായി.

ഈ ദുരവസ്ഥവക്കുള്ള പരിഹാരമെന്താണ്?

'ധനവാന്മാരാകണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാല്‍,
ധനമോഹമാണ്‌ എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുണ്ട്‌.
എന്നാല്‍, ദൈവികമനുഷ്യനായ നീ ഇവയില്‍ നിന്ന്‌ ഒടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്‌നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നംവയ്‌ക്കുക.' 1 തിമോത്തേയോസ്‌ 6 : 9-11

ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ