ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുകയെന്നത് എല്ലാവരുടെയും അവകാശവും അടിസ്ഥാന ആവശ്യവുമാണ്. സ്നേഹബന്ധങ്ങൾ ജീവിതത്തെ സമ്പന്നമാക്കും. തകർന്ന ബന്ധങ്ങൾ നമ്മുടെ ഊർജ്ജം ചോർത്തികൊണ്ടിരിക്കും.
മറ്റൊരാളുടെ സ്വഭാവത്തിലെ ന്യൂനതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, അയാളിലെ നന്മകളെ അറിയാൻ ശ്രമിക്കുന്നത് നല്ലതാണ്. ഒരുപക്ഷേ നമുക്ക് ഇഷ്ടപ്പെടാൻ കഴിയുന്ന ചില നല്ല ഗുണങ്ങൾ അവരിൽ കണ്ടെത്താൻ കഴിഞ്ഞേക്കും. ഇത് അന്വേഷിച്ച് കണ്ടെത്തേണ്ട നന്മകളാണ്. ആഴത്തിലേക്ക് നീക്കി വലയിറക്കാൻ ക്രിസ്തു പറഞ്ഞതിന്റെ നാനാർത്ഥനങ്ങളിൽ ഒന്ന് ഇതായിരിക്കാം.
മഴവില്ലിന് നിറങ്ങൾ പലതാണല്ലോ. അതിലൊരു നിറമെങ്കിലും ഇഷ്ടപ്പെടാത്ത ആരുണ്ട്?
'മറ്റുള്ളവര്‍ നിങ്ങള്‍ക്കുചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്മാരും.' മത്തായി 7 : 12
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ.