'റാഹേല്‍ തന്റെ പിതാവിന്റെ കുലദേവന്മാരുടെ വിഗ്രഹങ്ങളെല്ലാം കട്ടെടുത്തു.' ഉല്പത്തി 31 : 19
സത്യദൈവത്തെ അറിഞ്ഞിരുന്നിട്ടും റാഹേലിന്റെ പിതാവ് ലാബാൻ വിഗ്രങ്ങളെ ആരാധിച്ചിരുന്നു.
യാക്കോബിന്റെ സ്വദേശത്തേക്കുള്ള മടക്കയാത്രയിൽ റാഹേൽ അപ്പന്റെ വിഗ്രഹം മോഷ്ടിച്ചുകൊണ്ടുപോന്നു. ധാരാളം സ്വത്തു സമ്പാദിക്കുവാനുള്ള തിരക്കിൽ സ്വന്തം ഭാര്യയെ സത്യദൈവത്തിലേക്കു നയിക്കാൻ യാക്കോബിനു സാധിച്ചിട്ടുണ്ടാവില്ല. അഥവാ യാക്കോബ് അതിന് ശ്രമിച്ചിട്ടുണ്ടെങ്കിൽ തന്നെ കുടുംബത്തിലെ വിഗ്രഹരാധനയിൽ അവളുടെ മനസ്സ് ഉറച്ചുപോയിട്ടുണ്ടാകാം.
മക്കളുടെയും ജീവിതപങ്കാളിയുടെയും മനസ്സിൽ ഭൗതിക വിഗ്രഹങ്ങളായ മീഡിയ, ധനം, ആസക്തി, വൈകൃതങ്ങൾ, അധികാരമോഹങ്ങൾ, ആൾദൈവങ്ങൾ തുടങ്ങിയ വിഗ്രഹങ്ങൾ ആരാധനാമൂർത്തികളാകുമ്പോൾ മുന്നറിയിപ്പ് കൊടുക്കണം. തിരുത്തണം. മനസ്സിലെ ഇത്തരം വിഗ്രഹങ്ങൾ കുടുംബ- ദാമ്പത്യബന്ധത്തിലും സഭയിലും പ്രതിസന്ധികളും ഇടർച്ചയും നാശനഷ്ടങ്ങളുമുണ്ടാക്കും.
'ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.
ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.' പുറപ്പാട് 20:3-4
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ