കാഴ്ചയാലല്ല വിശ്വാസത്താൽ

യേശു മാർത്തയോട് : വിശ്വസിച്ചാല്‍ നീ ദൈവമഹത്വം കാണുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ?'
യോഹന്നാന്‍ 11 : 40

ആദ്യം വിശ്വാസം, പിന്നീട് കാഴ്ച എന്നതാണ് ദൈവം നമ്മിൽനിന്ന് ആഗ്രഹിക്കുന്ന സമീപനം. മനുഷ്യർ ഇതിന് വിപരീതദിശയിൽ കാണാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ്
പ്രാർത്ഥിച്ചു വിശ്വാസത്തോടെ കാത്തിരിക്കുന്നതിനു പകരം അടയാളങ്ങളും അത്ഭുതങ്ങളും അന്വേഷിച്ചു അനേകർ വിവിധ അത്മീയവേദികളിൽ അലഞ്ഞു നടക്കുന്നത്.

'യേശു അവനോടു: “നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല ” എന്നു പറഞ്ഞു.'
യോഹന്നാൻ 4:48
'തോമസ്‌ പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!
യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.'
യോഹന്നാന്‍ 20 : 28-29

ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ