പന്ത്രണ്ടു പേര്‍ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങള്‍ ദൈവവചനശുശ്രൂഷയില്‍ ഉപേക്‌ഷ കാണിച്ച്, ഭക്‌ഷണമേശകളില്‍ ശുശ്രൂഷിക്കുന്നതു ശരിയല്ല.
അതിനാല്‍ സഹോദരരേ, സുസമ്മതരും ആത്‌മാവും ജ്‌ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളില്‍നിന്നു കണ്ടുപിടിക്കുവിന്‍. ഞങ്ങള്‍ അവരെ ഈ ചുമതല ഏല്‍പിക്കാം.
ഞങ്ങള്‍ പ്രാര്‍ഥനയിലും വചനശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം.
പ്രവര്‍ത്തികള്‍ 6 : 2-4
പ്രാര്‍ഥനയിലും വചനശുശ്രൂഷയിലും മാത്രം നിരന്തരം വ്യാപരിച്ചിരുന്ന സമർപ്പിതരുടെ അഭാവം രാഷ്ട്രത്തിന്റെയും സഭയുടെയും കുടുംബത്തിന്റെയും ആത്മീയ പ്രതിരോധ മതിലുകളെ ദുർബലമാക്കി. നിഷേധ ശക്തികൾ അകത്തുകടന്ന് ഭിന്നതയും നാശവും വിതച്ചു കൊണ്ടിരിക്കുന്നു. സമ്പത്തിനും ഭരണഘടനയ്ക്കും വൻ കോട്ടകൾക്കും സാത്താന്യ ശക്തികളെ തടഞ്ഞുനിർത്താനാവില്ല. ധന്യരും സമർപ്പിതരും ധ്യാനനിരതരുമായ മാതാപിതാക്കളുടെയും ഇടയൻമാരുടെയും പ്രാർത്ഥനയിൽ പരിവർത്തിക്കുന്ന ദൈവശക്തിക്കു മാത്രമേ സുരക്ഷ ഉറപ്പാക്കാനാവു. ബുദ്ധിശാലികളെയും തന്ത്രശാലികളെയുമല്ല, പ്രാർത്ഥിച്ചു ശക്തരാകുന്ന സമർപ്പിതരെയാണ് ഇന്ന് ലോകത്തിനാവശ്യം.
ഏ. പി. ജോർജച്ചൻ.