വചനം പ്രഘോഷിക്കുക

'നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്‌ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്‌. അതിനാല്‍, അന്‌ധകാരത്തില്‍നിന്നു തന്റെ അദ്‌ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്‍മകള്‍ പ്രകീര്‍ത്തിക്കണം.'
1 പത്രോസ് 2 : 9

ഏക സത്യ ദൈവത്തിന്റെ നന്മയും, ശ്രേഷ്ഠതയും ലോകത്തോടു വിളിച്ചറിയിക്കലാണ് എല്ലാ വിശ്വാസികളുടേയും കർത്തവ്യം. ഇത്‌ മഹനീയ പദവിയും നിയോഗവുമാണ്.
വചനശുശ്രുഷയിൽ നമ്മുടെ പുകഴ്ചയും  മഹത്വവുമല്ല  ദൈവത്തിന്റെ നന്മയും മഹത്വവുമാണ് ഘോഷിക്കേണ്ടത്.

ആരാധനയിലും വചനശശ്രുഷാ വേദികളിലുമൊക്കെ ഭൗതിക അജണ്ടകളും വ്യക്തിപൂജയും കടന്നുവന്നാൽ ദൈവത്തിൽ നിന്നുള്ള ശ്രദ്ധ മാറിപ്പോകും. ദൈവത്തേക്കാൾ അധികം സ്നേഹിക്കുന്ന വിഗ്രഹങ്ങൾ നമ്മെ വഴിതെറ്റിക്കും.

'ഞാന്‍ അങ്ങയുടെ മാത്രം നീതിയെ പ്രകീര്‍ത്തിക്കും.'
സങ്കീര്‍ത്തനങ്ങള്‍ 71 : 16

'ആദ്യ ക്രൈസ്തവ സമൂഹം  അപ്പസ്‌തോലന്‍മാരുടെ പ്രബോധനം, കൂട്ടായ്‌മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താത്‌പര്യപൂര്‍വ്വം പങ്കുചേര്‍ന്നു.'
അപ്പ. പ്രവൃ. 2 : 42
ശുഭാശംസകൾ!
ഏ.  പി. ജോർജച്ചൻ