'അപ്പോള്‍ പത്രോസ് അവനോടു പറഞ്ഞു. എല്ലാവരും നിന്നില്‍ ഇടറിയാലും ഞാന്‍ ഇടറുകയില്ല.'
മത്തായി 26 : 33
'ഞാന്‍ ഇടറുകയില്ല' എന്ന ആത്മ പ്രശംസയുടെ വാക്കുകൾ പത്രോസിൽ നിന്നുവരാനുള്ള കാരണം എന്തായിരിക്കാം?
-സ്വന്തം കഴിവിലും ഉറയിലെ വാളിലുമുള്ള അമിത ആത്മവിശ്വാസം.
- യേശുവിനെ തള്ളിപ്പറയേണ്ടിവരുന്ന ഏതു പ്രലോഭനത്തെയും
ജയിക്കുവാൻ തക്കവണ്ണം യേശുവിനെ താൻ
സ്നേഹിക്കുന്നുവെന്ന് വെളിപ്പെടുത്തുവാനുള്ള ശ്രമം.
- യേശുവിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് തന്റെ വ്യക്തിപരമായ കടമയാണെന്നും അതിനുള്ള കഴിവ് തനിക്കുണ്ടെന്നുമുള്ള മിഥ്യാധാരണ.
-സ്വന്തം പാപാവസ്ഥയുടേയും ബലഹീനതയുടേയും ആഴം
അറിയായ്മ.
സ്വന്തം നേട്ടങ്ങളിലും അധികാരശക്തിയിലുമുള്ള അമിത വിശ്വാസവും, പരിമിതികളെപറ്റിയുള്ള അറിവില്ലായ്മയുമാണ് അനേകരുടെ ദാരുണമായ അധഃപതനത്തിനുള്ള കാരണം.
'ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.' 1 കൊരിന്ത്യർ 10:12
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ.