ജനങ്ങളെ അബദ്ധവിശ്വാസത്തിന്റെയും നിസ്സഹായത ബോധത്തിന്റെയും തടവിൽ ബന്ധിച്ചിടാനാണ് അധികാരികൾ എല്ലാകാലത്തും ശ്രമിക്കാറുള്ളത്. കാരണം അവർ അവരുടെ ചൂഷണ ഇരകളാണ്.
അനാചാരങ്ങളുടെയും ക്രിയാനുഷ്ടാനങ്ങളുടെയും നിത്യതടവിലായിരുന്ന സാധാരണക്കാരെ, ദൈവം സ്നേഹമാണെന്നും ദൈവത്തിന്റെ ഇഷ്ടപ്പെട്ട ബലി താഴ്മയുള്ള ആത്മാവാണെന്നുമുള്ള സത്യം പറഞ്ഞ് മനസ്സിലാക്കി, ആന്തരിക തടവിൽനിന്ന് ക്രിസ്തു സ്വതന്ത്രരാക്കിയത് യഹൂദ പ്രമാണികളെ പ്രകോപിതരാക്കി. കാരണം, അവരുടെ ഇരകളെല്ലാം ക്രിസ്തുവിന്റെ പിറകെപോയി.
പൗരാവകാശങ്ങളെയും വ്യക്തിസ്വാതന്ത്ര്യത്തെയും സ്നേഹവാനായ ദൈവത്തെയുംപറ്റി പറഞ്ഞു പഠിപ്പിച്ചു ജനങ്ങൾക്ക് ഉൾക്കാഴ്ച നൽകുന്ന ലോകമെമ്പാടുമുള്ള സാമൂഹ്യ പരിഷ്കർത്താക്കളായ മിഷണറിമാരെ സത്യത്തിന്റെ വൈരികൾ പീഡിപ്പിച്ചു കൊല ചെയ്തുകൊണ്ടിരിക്കുകയാണ്. അവരുടെ ചൂഷണ ഇരകൾ നഷ്ടപ്പെടുന്നതാണ് പ്രതികാരത്തിനു പിന്നിലെ കാരണം.
ദൈവിക പ്രമാണങ്ങളനുസരിച്ച് നേരായി നടക്കുന്നവർക്ക് ദൈവം നൽകുന്ന സൗജന്യ ദാനമാണ് നിത്യരക്ഷ, ഇഷ്ടമുള്ളിടത്ത് വീശുന്ന, ആരുടെയും നിയന്ത്രണത്തിലല്ലാത്ത പരിശുദ്ധാത്മാവ് ഒരുക്കപ്പെട്ട ഹൃദയങ്ങളിലേക്ക് അഗ്നി ജ്വാലയായി കടന്നുവരും, ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങൾക്കും വാഗ്ദത്തങ്ങൾക്കും ദൈവത്തിന്റെ അനുസരണമുള്ള മക്കളെല്ലാം അവകാശികളാണ്... തുടങ്ങിയ ബൈബിൾ സത്യങ്ങൾ പഠിപ്പിക്കുന്ന നിർമ്മല സുവിശേഷകരെ അധികാര വർഗ്ഗത്തിനും അലർജിയാണ്.
അനാചാരങ്ങളുടെയും ക്രിയാനുഷ്ടാനങ്ങളുടെയും നിത്യതടവിലായിരുന്ന സാധാരണക്കാരെ, ദൈവം സ്നേഹമാണെന്നും ദൈവത്തിന്റെ ഇഷ്ടപ്പെട്ട ബലി താഴ്മയുള്ള ആത്മാവാണെന്നുമുള്ള സത്യം പറഞ്ഞ് മനസ്സിലാക്കി, ആന്തരിക തടവിൽനിന്ന് ക്രിസ്തു സ്വതന്ത്രരാക്കിയത് യഹൂദ പ്രമാണികളെ പ്രകോപിതരാക്കി. കാരണം, അവരുടെ ഇരകളെല്ലാം ക്രിസ്തുവിന്റെ പിറകെപോയി.
പൗരാവകാശങ്ങളെയും വ്യക്തിസ്വാതന്ത്ര്യത്തെയും സ്നേഹവാനായ ദൈവത്തെയുംപറ്റി പറഞ്ഞു പഠിപ്പിച്ചു ജനങ്ങൾക്ക് ഉൾക്കാഴ്ച നൽകുന്ന ലോകമെമ്പാടുമുള്ള സാമൂഹ്യ പരിഷ്കർത്താക്കളായ മിഷണറിമാരെ സത്യത്തിന്റെ വൈരികൾ പീഡിപ്പിച്ചു കൊല ചെയ്തുകൊണ്ടിരിക്കുകയാണ്. അവരുടെ ചൂഷണ ഇരകൾ നഷ്ടപ്പെടുന്നതാണ് പ്രതികാരത്തിനു പിന്നിലെ കാരണം.
പ്രിയ സുഹൃത്തേ,
സംശയം, വെറുപ്പ്, പ്രതികാരം, ഭയം, അടിമത്ത മനോഭാവം തുടങ്ങിയ ആന്തരിയ തടവിൽ നിന്നും ബന്ധനങ്ങളിൽ നിന്നും സ്വതന്ത്രരാകാനും ആത്മീയ കണ്ണുതുറക്കാനും വഴി ഒന്നേഒന്നുമാത്രമേയുള്ളൂ: കാലിനു വിളക്കും ജീവിതപാതകൾക്ക് പ്രകാശവും പരത്തി, ദിശാബോധം നൽകുന്ന തിരുവചന സത്യങ്ങൾ മുൻവിധികളില്ലാതെ, തുറന്ന മനസ്സോടെ, ശ്രദ്ധാപൂർവം വായിക്കുക.
'നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.' -യോഹന്നാന്‍ 8 : 32
-ഫാ. ഡോ. ഏ. പി. ജോർജ്